വിഷ്ണുപ്രീയയ്ക്ക് മോഹന്‍ലാലിനെ ഇഷ്ടം
അന്നും ഇന്നും എന്നും എപ്പോഴും മോഹന്‍ലാലിലിനെയാണ് ഇഷ്ടമെന്ന് യുവനടി വിഷ്ണുപ്രീയ. കൂടുതല്‍ കാണുന്നതും മോഹന്‍ലാല്‍ സിനിമകളാണ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ചിത്രം, കിലുക്കം എന്നീ സിനിമകള്‍ ഒരുപാടിഷ്ടമാണ്. നായികമാരില്‍ ശോഭന, രേവതി, മഞ്ജുവാര്യര്‍, മീരാ ജാസ്മിന്‍ എന്നിവരെയൊക്കെ ഇഷ്ടമാണ്. പെണ്‍പട്ടണം, കമ്മത്ത് ആന്റ് കമ്മത്ത്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ വിഷ്ണുപ്രീയ പറഞ്ഞു.
അടുത്തിടെ കഷ്ടപ്പെട്ട് വിഷ്ണുപ്രീയ 15 കിലോ കുറച്ചു. വെജിറ്റേറിയന്‍ ആഹാരങ്ങളും ഫ്രൂട്ട്‌സും ഒക്കെ കഴിച്ചാണ് തടി കുറച്ചത്. എയറോബിക്‌സ് ചെയ്തു. ജിമ്മില്‍ പോയി. അവസാനം ഒരുപാട് മെലിഞ്ഞു. അതു കണ്ട്പലരും പറഞ്ഞു, ക്ഷീണിച്ചു പോയെന്ന്. മെലിഞ്ഞതാണിഷ്ടമെങ്കിലും സൈസ് സീറോ ആക്കാന്‍ ഇഷ്ടമില്ല. അതുകൊണ്ട് കുറച്ച് തടിവെച്ചു. ഡാന്‍സാണ് പ്രിയപ്പെട്ട പ്രെഫഷന്‍. സിനിമ നല്ലതല്ലെന്നല്ല. വിദ്യാഭ്യാസം വേണം. എനിക്കൊരു ഐഡന്റിറ്റി കിട്ടിക്കഴിഞ്ഞ് നല്ല സിനിമകള്‍ കിട്ടിയാല്‍ തുടരും. നല്ല ഗ്യാപ്പിലാണ് സിനിമകള്‍ വരുന്നതെങ്കില്‍ കല്യാണം കഴിക്കും.
സിനിമ പ്രെഫഷനാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ചെയ്ത സിനിമകള്‍ ക്ലിക്കായില്ല. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് ആളുകള്‍ തിരിച്ചറിയുന്ന സമയത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. സിനിമയില്‍ പിടിച്ചു നില്‍ക്കുക എന്നത് ഭാഗ്യമാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ കാര്യത്തില്‍. ഹീറോയിന്‍ വേഷമേ ചെയ്യൂ എന്നു വാശി പിടിക്കുന്നതാണ് കുഴപ്പം. ബോളിവുഡ് ഹോളിവുഡ് സിനിമകളില്‍ സ്ത്രീ അഭിനേതാക്കള്‍ പിടിച്ചു നില്‍ക്കുന്നത് ഈ വാശിയില്ലാത്തതു കൊണ്ടാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha