അമല വീണ്ടുമെത്തുന്നു
23 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അമല വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. തമിഴിലൂടെയാണ് അമല വീണ്ടും അഭിനയിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് പകരം സീരിയലിലാണ് അമല അഭിനയിക്കുന്നത്. ഉയിര്‍മേയ് എന്നാണ് സീരിയലിന്റെ പേര്.
തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് അമലാ സിനിമാരംഗത്തോട് വിടപറഞ്ഞത്.
മികച്ച കഥാപാത്രമാണ് തന്റേതെന്നും അതിനാലാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അമല പറഞ്ഞു. തത്കാലം സിനിമകളില്‍ അഭിനയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല പറഞ്ഞു. സിനിമയ്ക്ക് കുറേ നാളുകള്‍ ഒന്നിച്ച് ചിലവഴിക്കേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് സാധിക്കില്ല. സീരിയലുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അമല വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha