സ്വകാര്യത മാധ്യമങ്ങള്‍ക്ക് വിളമ്പാനുള്ളതല്ല: ഇല്യാന
തന്റെ സ്വകാര്യതകള്‍ മാധ്യമങ്ങളിലൂടെ വിളമ്പാന്‍ താല്പര്യമില്ലെന്ന് ഇല്യാന ഡിക്രൂസ്. അതുകൊണ്ട് കഴിവും മാധ്യമങ്ങളില്‍ നിന്ന് അകന്ന് കഴിയാനാണ് താല്പര്യം. എന്തെങ്കിലും പറഞ്ഞാല്‍ അത് ഗോസിപ്പായി വരുകയും ചെയ്യും. അതുകൊണ്ട് സിനിമ കഴിഞ്ഞാല്‍ നേരെ വീട്ടില്‍ പോകാനാണ് ഇഷ്ടം. നല്ല പോലെ പാചകം ചെയ്യാനറിയാം. അതുമല്ലെങ്കില്‍ മ്യൂസിക്ക് ആസ്വദിക്കും. റസ്റ്ററന്റുകളിലും മറ്റും പോകും. എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളേക്കാള്‍ പക്വത എനിക്കുണ്ട്. അതുകൊണ്ട് പ്രായമായ പുരുഷന്മാരുമായുളള സൗഹൃദം എനിക്കിഷ്ടമാണ്. ഇത് ഒരിക്കല്‍ പറഞ്ഞത് പലരും തെറ്റായാണ് വ്യഖ്യാനിച്ചത്.
കൂടെ അഭിനയിക്കുന്ന നടന്മാരുമായി പ്രൊഫഷണല്‍ ബന്ധമല്ലാതെ മറ്റൊന്നുമില്ല, അതുകൊണ്ടാണ് ഗോസിപ്പ് കോളങ്ങളില്‍ തന്നെ കാണാത്തതെന്നും ഇല്യാന വിശ്വസിക്കുന്നു. വരുണ്‍ ധവാനെ പോലൊരു പാട്ണറെയാണ് ആവശ്യമെന്ന് ഞാന്‍ പറഞ്ഞതായി അടുത്തിടെ പത്രത്തില്‍ വായിച്ചു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. വരുണ്‍ നല്ല ആളാണ്, അതുപോലുള്ളവരെയാണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമെന്നാണ് പറഞ്ഞത്. എനിക്ക് വിവാഹം കഴിക്കണം. പക്ഷെ, ഉടനെ ഉണ്ടാകില്ല.
സെയ്ഫ് അലിഖാന്റെ കൂടെ അഭിനയിക്കാനും എനിക്ക് ഇഷ്ടമാണ്. അദ്ദേഹം കോമഡി നന്നായി ചെയ്യും. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തത് കൊണ്ട് കുറേ കാര്യങ്ങള്‍ പഠിച്ചു. ഇനിയും ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. വളരെ കംഫര്‍ട്ടബിളായ നടനാണ് സെയ്ഫ്. ഇത്രയൊക്കെ പറഞ്ഞെന്ന് കരുതി നാളെ ഇത് ഗോസിപ്പ് കോളത്തില്‍ വരരുതെന്നും ഇല്യാന പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha