പ്രിയാമണിക്ക് ഫഹദിനൊപ്പം അഭിനയിക്കണം
യുവതാരം ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണമെന്ന് പ്രിയാമണി. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തില്‍ നായികയാകാന്‍ പ്രീയാമണിയെ ഫാസില്‍ ക്ഷണിച്ചിരുന്നു. അന്ന് പരീക്ഷക്കാലമായതിനാല്‍ ആ ഓഫര്‍ സ്വീകരിക്കാന്‍ പറ്റിയില്ല. അതിനാല്‍ ഫഹദിന്റെ കൂടെ ഇനിയെങ്കിലും അഭിനയിക്കണം. മലയാളത്തിലെ യുവ താരങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള നടനാണ് ഫഹദ്. ഫഹദിന് ബാംഗഌരും ഹൈദരാബാദിലും ഒരുപാട് ആരാധകരുള്ളതായി തനിക്ക് അറിയാമെന്നും പ്രിയാമണി പറഞ്ഞു.
ജയറാമിന്റെ നായികയായി ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് പ്രിയാമണി. ഞങ്ങളുടെ വീട്ടിലെ അഥിതികള്‍ എന്ന ചിത്രം കൊച്ചിയല്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഭാര്യാ വേഷമാണ്. എം.പിയായ ശേഷം ഇന്നസെന്റ് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. പ്രാഞ്ചിയേട്ടനു ശേഷം ഇന്നസെന്റുമായി അഭിനയിക്കുകയാണ് പ്രിയാമണി. സെറ്റിലെത്തിയ ഇന്നസെന്റിന് പ്രിയാമണി ചായ ഉണ്ടാക്കിക്കൊടുത്തു. താന്‍ ആദ്യമായാണ് ചായ ഉണ്ടാക്കുന്നതെന്ന് പ്രിയാമണി പറഞ്ഞു.
തെലുങ്ക് ചിത്രങ്ങളുടെയും പരസ്യങ്ങളുടെയും തിരക്ക് കാരണം മലയാളത്തില്‍ ചില ചിത്രങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. തിരക്കഥയാണ് മലയാളത്തില്‍ ചെയ്ത ശക്തമായ വേഷം. അതുപോലെയുള്ള വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രിയാമണി. മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ഗ്രാന്‍മാസ്റ്റര്‍ വിജയമായിരുന്നു. അതിന് ശേഷം മറ്റൊരു ഭാര്യ വേഷം അഭിനയിക്കുകയാണ് ഞങ്ങളുടെ വീട്ടിലെ അതിഥിയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha