നടി രംഭയ്‌ക്കെതിരെ സ്‌ത്രീധന പീഡനത്തിന് പോലീസ് കേസ്
പ്രമുഖ ചലചിത്ര നടി രംഭയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന പീഡനത്തിന് ബന്‍ജറ പോലീസ് കേസെടുത്തു. രംഭയുടെ സഹോദരന്റെ ഭാര്യ പല്ലവി നല്‍കിയ പരാതിയില്‍ മേലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രംഭയുടെ സഹോദരന്‍ ശ്രീനിവാസ റാവു, മാതാപിതാക്കളായ വെങ്കിടേശ്വര്‍ റാവു, ഉഷറാണി എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 498 എ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വിവാഹിതയായ സ്ത്രിക്കെതിരെയുളള ക്രൂരത, സ്ത്രിധന നിരോധത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്.
ബിസിനസ് തകര്‍ച്ച മൂലം ഭര്‍ത്താവ് ശ്രീനിവാസന്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും ശാരീരികമായി തന്നെ ഉപദ്രവിച്ചിരുന്നതുമായി പല്ലവി പരാതിയില്‍ ആരോപിക്കുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ബിസിനസില്‍ പണം മുടക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടാണ് പീഡനം തുടങ്ങിയത്. തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവ് പണയപ്പെടുത്തിയെന്നും പല്ലവി പറയുന്നു. രംഭയും കുടുംബാംഗങ്ങളും ഒരു വര്‍ഷത്തിലേറേയായി സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചു വരികയാണെന്നും പരാതിയില്‍ പല്ലവി ആരോപിക്കുന്നു. ശ്രീനിവാസ റാവും പല്ലവിയും 1999 ലാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ആറുമാസമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് പല്ലവി താമസിക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha