ദിലീപ് നല്ല കൂട്ടുകാരന്‍-ലക്ഷ്മി മേനോന്‍
ദിലീപ് നല്ല കൂട്ടുകാരനാണെന്ന് നടി ലക്ഷ്മി മേനോന്‍. തമിഴിലെ തിരക്കുകള്‍ മാറ്റിവെച്ച് അവതാരത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ദിലീപ് അദ്ദേഹത്തിന്റെ കരിയറിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. അത് എന്നെ പോലെ വളര്‍ന്നു വരുന്നയാള്‍ക്ക് ഗുണം ചെയ്യും. അവതാരം സൂപ്പര്‍ഹിറ്റാകുമോ എന്ന് ചോദിച്ചപ്പോള്‍ അത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നും ചിത്രത്തിന്റെ കണ്‍സെപ്റ്റ് തനിക്ക് ഇഷ്ടമായെന്നും പറഞ്ഞു. ദിലീപും ജോഷിസാറും മലയാളത്തില്‍ ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ആ പ്രതീക്ഷ നിലനിര്‍ത്താനാകുമെന്ന് വിശ്വസിക്കുന്നു.
വിനയന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയിലെത്തിയത്. വിനയന്‍ കൊണ്ടുവന്ന നായികയായതിനാല്‍ മലയാളം കൈവിട്ടു. തമിഴില്‍ ശശികുമാറിന്റെ നായികയായി സുന്ദരപാണ്ഡ്യനില്‍ അഭിനയിച്ചതോടെയാണ് ജാതകം മാറിയത്. മികച്ച പുതുമുഖ നടിക്കുള്ള ദക്ഷിണേന്ത്യന്‍ അവാര്‍ഡ് ഈ ചിത്രത്തിലൂടെ ലഭിച്ചു. അതോടെ തമിഴിലെ സ്റ്റാറായി. പിന്നീട് ശശികുമാറിന്റെ തന്നെ കുട്ടിപ്പുലിയിലും നായികയായി. വിക്രംപ്രഭുവിന്റെ നായികയായ കുമ്കി സൂപ്പര്‍ഹിറ്റായിരുന്നു.
വിശാലിന്റെ നായികയായി അഭിനയിച്ച പാണ്ഡ്യനാട്, നാന്‍ സികപ്പ് മനിതന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി. വിശാലുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ താരം അത് നിഷേധിച്ചു. സിപ്പി, കൊമ്പന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചുവരുകയാണ് താരം. വിജയ്, സൂര്യ എന്നിവരുടെ നായികയാകാന്‍ അവസരം കാത്തിരിക്കുകയാണ് ലക്ഷ്മി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha