മേഘ്‌നാരാജ് കന്നടയില്‍ ഗ്ലാമറായിതിളങ്ങുന്നു
മേഘ്‌നാരാജ് കന്നടയില്‍ ഗ്ലാമറായി തിളങ്ങുന്നു. ബഹുപരാഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡബ്ള്‍ റോളിലാണ് മേഘ്‌ന എത്തുന്നത്. ഫേസ്ബുക്കിലൂടെ എല്ലാവരോടും ചിത്രം കാണാന്‍ മേഘ്‌ന ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌നേഹ, പ്രതീ എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ജൂലൈ 25 ന് ചിത്രം തിയേറ്ററുകളിലെത്തും. കന്നടയില്‍ താന്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന് നടി പറഞ്ഞു. മലയാളത്തില്‍ റെഡ് വൈനിനും മെമ്മറീസിനും ശേഷം ചിത്രങ്ങളൊന്നും താരം കമ്മിറ്റ് ചെയ്തില്ല.
ബാംഗ്ലൂര്‍ക്കാരിയായ മേഘ്‌ന രാജ് മലയാളത്തിലാണ് കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. മലയാളത്തില്‍ തിരക്കുള്ള നടിമാരിലൊരാളാണ് മേഘ്‌ന . മെമ്മറീസ് എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിന് ശേഷമാണ് കന്നടയില്‍ കൂടുതല്‍ ഓഫര്‍ വന്നത്. മലയാളത്തില്‍ അഞ്ച് നായികമാര്‍ ഒന്നിച്ചെത്തുന്ന ഹണ്‍ട്രഡ് ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് മേഘ്‌ന. 100 ഡിഗ്രി സെല്‍ഷ്യസിന് മുമ്പേ മറ്റൊരു ചിത്രം മേഘ്‌നയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്.
അനൂപ് മേനോനുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ടായിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചു. തെലുങ്കും കന്നടയും തമിഴും കടന്നാണ് വിനയന്റെ \'യക്ഷിയും ഞാനും\' എന്ന സിനിമയിലൂടെ മേഘ്‌ന മലയാളത്തിലെത്തിയത്. തുടര്‍ന്ന് രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, മാഡ് ഡാഡ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലെത്തി. ഡോള്‍ഫിന്‍ ബാറാണ് മേഘ്‌നയുടേതായി മലാളത്തില്‍ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിന് അനൂപ് മേനോനാണ് തിരക്കഥ എഴുതിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha