ചാക്കോച്ചന് ഇനി തമിഴ് പേശും
ചാക്കോച്ചന് തമിഴ് പേശാന്‍ ആഗ്രഹം. ഇപ്പോള്‍ ഓഫറുകള്‍ ഇല്ലെങ്കിലും താമസിക്കാതെ തമിഴില്‍ അഭിനയിക്കും. അനിയത്തിപ്രാവ് സൂപ്പര്‍ഹിറ്റായപ്പോള്‍ ധാരാളം ഓഫറുകള്‍ ലഭിച്ചിരുന്നു. പക്ഷെ, കരിയറില്‍ കൂടുതല്‍ ബിസിയാകണ്ടെന്ന് കരുതി ഉപേക്ഷിച്ചതാണ്. ഇപ്പം ചാക്കോച്ചന് തമിഴ് വായിക്കാനും നന്നായി സംസാരിക്കാനും എഴുതാനും കഴിയും. തമിഴ്‌നാട്ടില്‍ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ വരുന്നവര്‍ക്ക് അന്‍പുടന്‍ എന്ന് തമിഴില്‍ എഴുതി നല്‍കുകയാണ് പതിവ്.
അനിയത്തി പ്രാവിന്റെ തമിഴില്‍ വിജയ് ആയിരുന്നു നായകന്‍. മലയാളത്തില്‍ 30 ദിവസം കൊണ്ട് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് തീരും. തമിഴില്‍ 60 - 70 ദിവസം വേണം. അവര്‍ക്ക് ലോക മാര്‍ക്കറ്റാണുള്ളത്. അതുകൊണ്ട് നിര്‍മാണച്ചെലവ് കൂടിയാലും പ്രശ്‌നമില്ല. മലയാളത്തിന് ചെറിയ മാര്‍ക്കറ്റും വലിയ ഗുണനിലവാരമുള്ള ചിത്രങ്ങളുമാണ് വേണ്ടത്. അത്തരം ചിത്രങ്ങള്‍ പലരും എടുക്കാറുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു അതിന് ഉദാഹരണമാണ്. ആ ചിത്രം കൈകാര്യം ചെയ്ത വിഷയം ഏറെ ശ്രദ്ധേയമാണ്- ചാക്കോച്ചന്‍ പറഞ്ഞു.
ഭയ്യാ ഭയ്യ, കസിന്‍സ് എന്നീ ചിത്രങ്ങളിലാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം ബിജുമേനോനുമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മല്ലു സിംഗിനും സീനിയേഴ്‌സിനും ശേഷം വൈശാഖിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കസിന്‍സ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha