ഭാവന ഫിറ്റല്ല; കസിന്‍സില്‍ നിന്ന് ഔട്ട്
വൈശാഖിന്റെ കസിന്‍സില്‍ നിന്ന് ഭാവന ഔട്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ നടി കാജല്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളാണ് ഭാവനയ്ക്ക് പകരം അഭിനയിക്കുക. കേരള, കര്‍ണാടക ബോര്‍ഡറിലാണ് കഥ നടക്കുന്നത്, അതിനാല്‍ മലയാളം അറിയാത്ത ഒരു പെണ്‍കുട്ടിയെ വേണം. അതിന് ഭാവന പോരാ, ആദ്യം കാസ്റ്റ് ചെയത ശേഷം ഒഴിവാക്കിയതെന്ന് തിരക്കഥാകൃത്ത് സേതു പറഞ്ഞു. ഇന്ദ്രജിത്തിന്റെ ജോഡിയായാണ് നിഷ അഭിനയിക്കുന്നത്. കുഞ്ചാക്കോബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റ് താരങ്ങള്‍.
നാല് കസിന്‍സ് ബാഗ്ലൂരിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ജോണി ആന്റണിയുടെ ഭയ്യ ഭയ്യ എന്ന ചിത്രത്തില്‍ കുഞ്ചാക്കോയുടെ നായികയായി നിഷ അഭിനയിച്ചിരുന്നു. ഭയ്യ ഭയ്യ പൂര്‍ത്തിയാക്കിയ ശേഷം ഉടനെ മലയാളത്തില്‍ നിന്ന് മറ്റൊരു ഓഫര്‍ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിഷ പറഞ്ഞു. തിരക്കഥാകൃത്ത് ചിത്രത്തെ കുറിച്ച് ഒരു ഔട്ട് ലൈന്‍ തന്നു അത് വായിച്ചപ്പോഴേ ഇഷ്ടമായി. എന്റെ മാനേജര്‍ ഇങ്ങിനൊരു ചിത്രത്തെ കുറിച്ച് പറഞ്ഞെങ്കിലും നടക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു- നിഷ പറഞ്ഞു.
മുമ്പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നതാണ് കസിന്‍സിലെ വേഷം, ആടുത്ത മാസം 10ന് ബാഗ്ലൂരില്‍ ചിത്രീകരണം തുടങ്ങുന്ന കസിന്‍സ് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കുന്നതെന്ന് വൈശാഖ് പറഞ്ഞു. ക്രീസ്മസിന് ചിത്രം തിയറ്ററുകളിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha