നാല് വര്‍ഷമായി ഇന്ത്യയിലില്ലാത്ത രംഭയെ അപമാനിക്കാന്‍ ശ്രമം
നാല് വര്‍ഷമായി ഇന്ത്യയിലില്ലാത്ത രംഭയ്‌ക്കെതിരെ കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുടുംബത്തെയും സഹോദരിയെയും അപമാനിക്കാനാണെന്ന് സഹോദരന്‍ ശ്രീനിവാസ് റാവു. കുറച്ച് നാള്‍ മുമ്പ് തന്റെ ഭാര്യ പല്ലവി എനിക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹൈദരാബാദ് കോടതി എന്നെ കുറ്റവിമുക്തനാക്കിയിരുന്നു. ഭാര്യയുടെ പരാതിയിലെങ്ങും രംഭയുടെ പേര് പറഞ്ഞിട്ടില്ലായിരുന്നു. പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നറിയില്ല. നാല് വര്‍ഷമായി രംഭ ടൊറന്റോയിലാണ് താമസം. ഇതിനിടയില്‍ ഒരിക്കല്‍ പോലും നാട്ടില്‍ വന്നിട്ടില്ലെന്നും ശ്രീനിവാസ് പറഞ്ഞു.
രംഭയുടെ കല്യാണ ആഭരണങ്ങളില്‍ ചിലത് പല്ലവിയുടെ വീട്ടുകാര്‍ കടം വാങ്ങിയിരുന്നു. തിരിച്ചു തരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് ഞാന്‍ ചെന്നൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതറിഞ്ഞ പല്ലവിയുടെ അച്ഛന്‍ തിരിച്ച് പരാതി നല്‍കി. സ്ത്രീധനത്തിന്റെ പേരില്‍ ഞാന്‍ അവളെ പീഡിപ്പിക്കുന്നെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി പത്തിനായിരുന്നു അത്. അതിനു ശേഷം പരാതി പിന്‍വലിക്കണമെന്ന് പല്ലവിയുടെ പിതാവ് പലതവണ എന്നോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഞാന്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് കോടതി എന്നെ കുറ്റവിമുക്തനാക്കിയത്.
രംഭയും അമ്മ ഉഷാ റാണിയും പിതാവ് വെങ്കിടേശ്വര്‍ റാവുവും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നെന്ന വാര്‍ത്ത രണ്ട് ദിവസം മുമ്പാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. തന്നെയും കുടുംബത്തെയും രംഭയെയും അപമാനിക്കാന്‍ ആരോ മനപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്തയെന്നും ശ്രീനിവാസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha