വിക്രമനും ആദിത്യനും രസിപ്പിക്കുന്നു
ദുല്‍ഖറും ഉണ്ണിമുകുന്ദനും പ്രധാന കഥാപാത്രങ്ങളായ വിക്രമാദിത്യന്‍ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നു. സൗഹൃദവും പ്രണയവും വാശിയും വൈരാഗ്യവും വഞ്ചനയും നര്‍മവും കുടുംബബന്ധങ്ങളും എല്ലാം നിറഞ്ഞ് നില്‍ക്കുന്ന ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ലാല്‍ജോസിന്റെ ഈ യുവതാര ചിത്രം. നായക നമിത പ്രമോദും സ്‌കോര്‍ ചെയ്തു. പുതിയ ഗായികയായ അനിത പാടിയ മഴ നിലാവിന്‍ എന്ന ഗാനവും ഹൃദ്യമാണ്. എത്രയോ കാലമായി പറഞ്ഞ കഥയാണെങ്കിലും അത് രസകരമായി എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് വിക്രമാദിത്യന്‍.
ഓരോ ചിത്രം കഴിയുന്തോറും ദുല്‍ഖറിന്റെ അഭിനയം മെച്ചപ്പെടുകയും ആരാധകര്‍ കൂടുകയും ചെയ്യുന്നു എന്ന് ചിത്രം കണ്ടിരിക്കുമ്പോള്‍ മനസിലാകും. ആദിത്യന്‍ എന്ന കഥാപാത്രത്തിന്റെ ഏറ്റകുറച്ചിലുകള്‍ അനായാസമാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി പോലും തുടക്കത്തില്‍ ഇത്രയും മനോഹരമായി പെര്‍ഫോം ചെയ്തിട്ടില്ല. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും തീം മ്യൂസിക്കുമാണ് മറ്റൊരു ആകര്‍ഷണം. ദുര്‍ബലമായ ചില സീനുകളെ ജീവസുറ്റതാക്കുന്നത് ആ സംഗീതം തന്നെ.
ഉണ്ണിമുകന്ദനും ഈ ചിത്രം ഗുണം ചെയ്യും. പക്ഷെ, അഭിനയത്തിലും ഡയലോഗ് പ്രസന്റേഷനിലും ഇനിയും ഒരുപാട് മുമ്പോട്ട് പോകാനുണ്ട്. എല്ലാ ലാല്‍ജോസ് ചിത്രങ്ങളിലെയും പോലെ വിഷ്വല്‍ മാജിക് വിക്രമാദിത്യനിലും കാണാം. പ്രത്യേകിച്ച് മഴ നിലാവിന്‍ .... എന്ന പാട്ട് രംഗത്ത്. വ്യത്യസ്തമായ ലൊക്കേഷനുകളും കഥാപശ്ചാത്തലവും സിനിമയുടെ മാറ്റ് കൂട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha