കുഞ്ചാക്കോ ബോബന്‍ ടേബില്‍ ടെന്നീസ് കളിക്കുന്നു
കുഞ്ചാക്കോ ബോബനെ കേരള ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ അംബാസിഡറായി നിയമിച്ചു. സ്‌പോട്‌സ് കമ്പമുള്ള ചാക്കോച്ചന്‍ അടുത്തിടെ സെലിബ്രിറ്റി ക്രിക്കറ്റ് ടീം തുടങ്ങിയിരുന്നു. ആലപ്പുഴയില്‍ പഠിച്ചിരുന്ന കാലത്ത് ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ബാസ്‌ക്കറ്റ് ബോള്‍ എന്നിവ കളിച്ചിരുന്നതായി താരം പറഞ്ഞു. പതിനഞ്ച് വയസില്‍ താഴെ ഉള്ളവരുടെ ലോക ടേബിള്‍ ടെന്നീസ് സ്വര്‍ണ മെഡല്‍ നേടിയത് ആലപ്പുഴയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ്. ഇതേ തുടര്‍ന്നാണ് ടേബില്‍ ടെന്നീസിന്റെ അംബാസിഡര്‍ സ്ഥാനം ഏറ്റെടുക്കാന്‍ താരം തീരുമാനിച്ചത്.
58 വര്‍ഷമായി കേരള ഓപ്പണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് കുഞ്ചാക്കോയുടെ ജന്‍മനാടായ ആലപ്പുഴയിലാണ്. സിനിമകളുടെ തിരക്ക് ഒഴിയുന്ന മുറയ്ക്ക് ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് ചാക്കോച്ചന്‍ പറഞ്ഞു. തന്നാല്‍ കഴിയുന്ന പ്രചാരണം നല്‍കുമെന്നും ഉറപ്പ് നല്‍കി. മമ്മൂട്ടി സംസ്ഥാന ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. നടി അനന്യ അമ്പെയ്ത്ത് ചാമ്പ്യനാണ്. നിരവധി മെഡലുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ 1975ലെ സംസ്ഥാന ഗുസ്തി ചാമ്പ്യനാണ്. വീരകേരള ജിംഖാനയെ പ്രതിനിധീകരിച്ചാണ് താരം അന്ന് മല്‍സരിച്ചത്. പ്രീയദര്‍ശന്‍ തലസ്ഥാനത്തെ നല്ല ക്രിക്കറ്റ് കളിക്കാരനായിരുന്നു. പന്ത് കൊണ്ട് കണ്ണിന് പരിക്കേറ്റതോടെയാണ് അദ്ദേഹം കളി ഉപേക്ഷിച്ചത്. പക്ഷെ, ഭാര്യ ലിസിയുടെ ഉടമസ്ഥതയില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ടീം രൂപീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha