മതമൗലിക വാദികള്‍ക്ക് മറുപടിയുമായി അന്‍സിബ
തന്നെ മാനസികമായി തകര്‍ക്കാന്‍ ചിലര്‍ ഫെയിസ് ബുക്കിലൂടെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയുമായി അന്‍സിബ രംഗത്ത്. വിവാദം ഉണ്ടായതുകൊണ്ട് ഫേസ്ബുക്ക് പേജ് നിര്‍ത്തില്ല. തട്ടമിട്ട ഫോട്ടോകള്‍ക്ക് നീയൊക്കെ എന്തിനാണ് തട്ടമിടുന്നതെന്നും, തട്ടമിടാത്തവയ്ക്ക് നരകത്തില്‍ പോകുമെന്നും മറ്റുമുള്ള കമന്റുകളാണ്. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. ജോലിയുടെ ഭാഗമായാണ് പല വേഷങ്ങള്‍ ഇടുന്നത്. അതെന്റെ വീട്ടുകാര്‍ക്കും വിവരം ഉള്ളവര്‍ക്കും മനസിലാകും. വീട്ടുകാരുടെ ഭാഗത്തുനിന്നും തനിക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്നും, അതുകൊണ്ട് ഇത്തരം കാര്യങ്ങളെ ഭയക്കുന്നില്ലെന്നും അന്‍സിബ വ്യക്തമാക്കി.
മുസ്ലീം വിശ്വാസിയായ സിനിമാ അഭിനേതാക്കള്‍ക്കെതിരെ ഒരുവിഭാഗം പണ്ടു മുതലേ പ്രതികരിക്കാറുണ്ടായിരുന്നു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ വന്നതോടെ അത് കൂടി. നസ്രിയ നസീം തട്ടമിടാതെയുള്ള ചിത്രം പോസ്റ്റുചെയ്തപ്പോള്‍ നിരവധിപേര്‍ നസ്രിയയെ സംഘടിതമായി ആക്രമിച്ചിരുന്നു. തട്ടമിടാതിരിക്കുന്നത് മുസ്ലീം വിശ്വാസപ്രകാരം തെറ്റാണെന്നും നരകത്തില്‍പ്പോകുമെന്നും മറ്റുമുള്ള പ്രതികരണങ്ങളായിരുന്നു കൂടുതലും.
അന്‍സിബയുടെ ചിത്രങ്ങള്‍ക്കു താഴെ നീ നരകത്തില്‍ പോകും, അല്ലാഹു എല്ലാം കാണുന്നുണ്ട്, കബറില്‍ കിടക്കുമ്പോള്‍ ലൈക്കും കമന്റും നിന്നേ സഹായിക്കുമോ? സിനിമയില്‍ അഭിനയിക്കുമ്പോള്‍ നിനക്ക് തട്ടമിട്ടുകൂടെ എന്നിങ്ങനെയാണ് ചിലര്‍ എഴുതിയത്. ഇത്തരം ആക്ഷേപങ്ങള്‍ വിഷമിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ ജീവിച്ച രീതിയില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അന്‍സിബ പ്രതികരിച്ചു.
വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ചിലരുടെ മനഃപുര്‍വമായ പ്രവര്‍ത്തനമാണ് ഫേസ്ബുക്കിലൂടെയുള്ള ആക്രമണമെന്ന് അന്‍സിബ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha