മിയ സിനിമയ്ക്ക് അവധി കൊടുത്തു
നടി മിയ പരീക്ഷയ്ക്കായി സിനിമയില്‍ നിന്ന് അവധിയെടുത്തു. ഹായ് അയാം ടോണി വലിയ പരാജയം ആയിരുന്നെങ്കിലും ഒരു പിടി ചിത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. എന്നാല്‍ എം.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷത്തെ സെമിസ്റ്ററിന്റെ തയ്യാറെടുപ്പിലാണ്. പാലാ അല്‍ഫോണ്‍സാ കോളജിലാണ് മിയ പഠിക്കുന്നത്. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് താരത്തിനിഷ്ടം. അതുകൊണ്ടാണ് പ്രൈവറ്റായി എം.എയ്ക്ക് ചേരാഞ്ഞത്. സെപ്തംബറിലാണ് പരീക്ഷ അതിനു ശേഷമേ ഇനി ക്യാമറയ്ക്ക് മുന്നിലെത്തൂ.
ആര്യ നിര്‍മിച്ച അമരകാവ്യം എന്ന തമിഴ് ചിത്രത്തില്‍ മിയ ആണ് നായിക. ആര്യയുടെ അനുജനാണ് നായകന്‍. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും. സോപ്പിന്റെ പരസ്യത്തിലൂടെ സിനിമയിലെത്തിയ മിയ ഈ അടുത്ത കാലത്ത് , ഡോക്ടര്‍ ലവ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. ജോഷിയുടെ സലാം കാശ്മീരില്‍ ജയറാമിന്റെ നായികയായിരുന്നു.2012ല്‍ മിസ് കേരള ഫിറ്റ്‌നസ് ആയിരുന്നു.
റെഡ് വൈനില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചെങ്കിലും ചിത്രം വിജയിച്ചില്ല. മെമ്മറീസില്‍ റിപ്പോര്‍ട്ടറായി അഭിനയിച്ചു. അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡില്‍ നായികാ തുല്യമായ വേഷം ചെയ്തു. വിശുദ്ധനിലെ കന്യാസ്ത്രീയുടെ റോളാണ് മിയയുടെ കരിയറിലെ മികച്ച പ്രകടനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha