ലക്ഷ്മി മേനോന്‍ വിവാഹം കഴിക്കാത്തതെന്ത്?
മലയാളിയായ തമിഴിലെ സൂപ്പര്‍ നായിക ലക്ഷ്മി മേനോന്‍ വിവാഹം കഴിക്കുന്നില്ല. വിവാഹം കഴിക്കാതെ തന്നെ ജീവിതത്തില്‍ വിജയം നേടിയ ധാരാളം പേരെ തനിക്കറിയാമെന്ന് താരം പറഞ്ഞു. അവരുടെ പാത പിന്തുടരാനാണ് ആഗ്രഹം. കരിയറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പുതിയ ചിത്രം ജിഗര്‍ തണ്ട ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റാണ്. തമിഴില്‍ വിശാലിനൊപ്പം അഭിനയിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടബിളാണെന്ന് ലക്ഷ്മി പറയുന്നു. രണ്ട് ചിത്രങ്ങളാണ് ലക്ഷ്മിയും വിശാലും ഒന്നിച്ച് ചെയ്തത്. നാന്‍ സികപ്പ് മനിതനും പാണ്ഡ്യനാടും രണ്ടും ഹിറ്റാണ്.
വിശാലുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്മി മേനോന്‍ അത് നിരസിച്ചു. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും തല്‍ക്കാലും കരിയറില്‍ ശ്രദ്ധിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു. കുംമ്കിയില്‍ അഭിനയിച്ച സമയത്ത് നായകന്‍ വിക്രം പ്രഭുവിനെയും തന്നെയും ചേര്‍ത്ത് തമിഴ് പത്രങ്ങള്‍ ഗോസിപ്പുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കിയിരുന്നില്ല. വിശാലുമായി അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റായതോടെയാണ് ഗോസിപ്പുകള്‍ കൂടിയത്. തുടര്‍ന്നാണ് താന്‍ വിശദീകരണവുമയി രംഗത്തെത്തിയതെന്നും ലക്ഷ്മി പറഞ്ഞു.
മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിച്ച അവതാരം കാര്യമായ വിജയം നേടിയില്ല. തമിഴില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. വിജയ്‌ക്കൊപ്പവും അജിത്തിന്റെ കൂടെയും താമസിക്കാതെ അഭിനയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha