നിക്കാഹിനുള്ള ഒരുക്കങ്ങള്‍ പൊടിപൂരം
മലയാള സിനിമയിലെ പ്രണയ ജോഡികള്‍ ജീവിതത്തില്‍ ഒന്നിക്കുന്ന ദിവസം അടുത്തെത്തി. ആഗസ്റ്റ് 21 ന് തിരുവനന്തപുരത്ത് കഴക്കൂട്ടം അല്‍-സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 12 മണിക്കാണ് ആ അസുലഭ മുഹൂര്‍ത്തം. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആശീര്‍വാദത്തോടെയാണ് ഇവര്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. ഇവരുടേത് അറേഞ്ചിട് ലൗമേരേജ് എന്നു വേണം പറയാന്‍. കാരണം. വീട്ടുകാരാണ് ഇവരുടെ നിക്കാഹ് ഉറപ്പിച്ചത്. ഇപ്പോള്‍ ഇവര്‍ പ്രണയ ജോഡികളുമാണ്.
സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലാണ് ഫഹദിന്റെ വധുവായി നസ്രിയയെ തീരുമാനിച്ചുറപ്പിച്ചത്. ഇതിന് ഒരു ചെറിയ കാരണവുമുണ്ട്. ഫാസില്‍ സംവിധാനം ചെയ്‌ത് മകന്‍ ഫഹദ് അഭിനയിച്ച ആദ്യ ചിത്രമാണ് കയ്യെത്തും ദൂരത്ത്. ഈ ചിത്രത്തിലെ നായിക നിഖിതയാണ്. മകന്‍ നടനായ ആദ്യ സിനിമയില്‍ നായികയും പുതുമുഖമായിരിക്കണമെന്ന് ഫാസിലിനു നിര്‍ബന്ധമായിരുന്നു. അതിന്റെ അന്വേഷണത്തിനൊടുവിലാണ് മഹാരാഷ്‌ട്രക്കാരി നിഖിതയെ കണ്ടെത്തിയത്. നസ്രിയയെ കണ്ടപ്പോള്‍ ഫാസിലിനു തോന്നിയത് എവിടെയോ കണ്ട മുഖം. പിന്നെ മനസ്സിലായി എന്റെ ആദ്യ സിനിമയിലെ നായിക. രൂപ സാദൃശ്യം ഒരുപോലെ.
ഏതായാലും അച്ഛന്‍ മകനുവേണ്ടി കണ്ടുപിടിച്ച വധുവിനെ മകന് ഇഷ്‌ടമായി. ഇനി മരണത്തിനു മാത്രമേ ഞങ്ങളെ വേര്‍പിരിക്കാന്‍ പറ്റൂ എന്ന് ഫഹത് പറഞ്ഞു കഴിഞ്ഞു. നസ്രിയയും പുതിയ ജീവിതത്തിലേയ്‌ക്കുള്ള ചുവടു വയ്‌പുകള്‍ തുടങ്ങികഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha