അഞ്ജാന്‍ ഫാന്‍സ് പടം
സൂര്യയുടെ അഞ്ജാന്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എന്റര്‍ ടെയിനര്‍. ലിങ്കുസ്വാമിയുടെ മുന്‍ ചിത്രങ്ങളായ റണ്‍, പയ്യ, ആനന്ദം എന്നിവയുടെ അത്രയും ആസ്വാദ്യമല്ല. മാസ് ചിത്രങ്ങളിലുള്ള പഞ്ചില്ല. എന്നാല്‍ സ്റ്റണ്ടും ഗാനരംഗങ്ങളും മോശമില്ലാത്ത രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വിജയ്, വിക്രം സിനിമകളില്‍ കണ്ട് മടുത്ത സംഭവങ്ങളാണ് ചിത്രത്തിലുടനീളം ഉള്ളത്. ആവശ്യമില്ലാത്ത സീനുകള്‍ കൂടി ആയപ്പോള്‍ രണ്ട് മണിക്കൂര്‍ അന്‍പത് മിനിട്ടായി ദൈര്‍ഘ്യം. ഇതേസമയം താമസിക്കാതെ പല രംഗങ്ങളും നീക്കം ചെയ്യുമെന്നാണ് അറിയുന്നത്. ലോകമൊട്ടുക്ക് 1400 തിയറ്ററുകളില്‍, യു.ടി.വി മോഷന്‍ പിക്‌ച്ചേഴ്‌സ് റിലീസ് ചെയ്ത അഞ്ജാന്‍ സാമ്പത്തിക നഷ്ടം വരുത്തില്ല.
രജനീകാന്തിന്റെയും കമലാഹാസന്റെയും സിനിമകളില്‍ കണ്ട് മടുത്ത ക്‌ളൈമാക്‌സും ആന്റി ക്‌ളൈമാക്‌സും ചെടിപ്പിക്കുന്നു. സൂര്യയും സാമന്തയും തമ്മിലുള്ള പ്രണയം പോലും എന്ത് ബോറാണ്. സാമന്ത കൂടുതല്‍ സെക്‌സിയായി അഭിനയിച്ചു എന്നത് മാത്രമാണ് പ്രേക്ഷകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത്. മനോജ് വാജ്പയ്‌യുടെ സ്ഥിരം വേഷം ബിഗ്ബിയെ അനുസ്മരിപ്പിക്കുന്ന ആന്റി ക്‌ളൈമാക്‌സ് ഇതിനിടയില്‍ വിദ്യൂത്ജാംവാളിന്റെ വേഷം ശ്രദ്ധേയമായി. സൂര്യയുടെ സിങ്കം, കാക്ക കാക്ക, വേല്‍ എന്നീ ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സാധാരണ പ്രേക്ഷകര്‍ നിരാശനാണ്.
ലിംഗുസ്വാമിയുടെ തിരക്കഥ ദുര്‍ബലമാണെങ്കിലും അദ്ദേഹത്തിന്റെ ടേക്കിംഗ്‌സ് ഗംഭീരമായിട്ടുണ്ട്. അതാണ്സിനിമയില്‍ അല്‍പമെങ്കിലും ജീവനായിട്ടുള്ളത്. സന്തോഷ് ശിവന്റെ ക്യാമറ ചടുലവും മനോഹരവുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha