നേരിട്ട് പ്രണയം പറയാന്‍ ഫര്‍ഹാന് പേടി
സ്റ്റീവ് ലോപ്പസില്‍ തന്റെ കഥാപാത്രം നായികയോട് നേരിട്ട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നുണ്ട്, എന്നാല്‍ റിയല്‍ ലൈഫില്‍ തന്നെക്കൊണ്ട് അതിന് കഴിയില്ലെന്ന് നടന്‍ ഫര്‍ഹാന്‍ ഫാസില്‍. നേരിട്ട് പ്രപ്പോസ് ചെയ്യാതെ, മൊബൈലിലൂടെയോ, വാട്ട്‌സ് ആപ്പിലൂടെയോ, ഇ മെയിലിലൂടെയോ കാര്യങ്ങള്‍ പറയുന്നതാണ് എനിക്കിഷ്ടം. അതാകുമ്പോ നോ പറഞ്ഞാലും വലിയ വിഷമം ഉണ്ടാകില്ല. നേരിട്ട് ഒരു പെണ്‍കുട്ടി നോ പറഞ്ഞാല്‍ അത് താങ്ങാനാവില്ലെന്നും യുവനടന്‍ പറഞ്ഞു.
സിനിമ റിലീസ് ചെയ്തതിന്റെ അന്ന് വീട്ടുകാരും നസ്‌റിയയുടെ ഫാമിലിയും ഒരുമിച്ച് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അന്ന് ഫഹദിന് അപകടം പറ്റിയതോടെ അത് ഉപേക്ഷിച്ചു. പിന്നീട് നസ്‌റിയ സിനിമ കണ്ടു. നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഫഹദ് ചേട്ടനാണെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണ്. നസ്‌റിയയുമായും അതുപോലെയാണ്. സ്റ്റീവ് ലോപ്പസ് റിലീസ് ആയ ശോഷം എന്റെ സഹോദരിമാരും നസ്‌റിയയും ചേര്‍ന്ന് എനിക്ക് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയിരുന്നു.
സ്റ്റീവ് ലോപ്പസ് എന്ന കഥാപാത്രവും ഞാനും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. ഒട്ടും എക്‌സ്പ്രസീവല്ല. സിനിമ കണ്ട ഒരാള്‍ പറഞ്ഞു ഇപ്പോള്‍ നീ ഫഹദ് ഫാസിലിന്റെ അനുജന്‍ എന്ന പേരിലല്ല, ഫര്‍ഹാന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന്. അതാണ് ഏറ്റവും വലിയ കോംപ്ലിമെന്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha