ദൃശ്യം തമിഴില്‍ അന്‍സിബയ്ക്ക് പകരം നിവേദ തോമസ്
ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ അൻസിബയ്ക്ക് പകരം നിവേദ തോമസ് കമലാഹാസന്റെ മകളായി അഭിനയിക്കും. വിജയ്‌യുടെ സഹോദരിയായി ജില്ലയില്‍ തിളങ്ങിയ നിവേദ മലയാളത്തില്‍ ഫഹദിന്റെ നായികയായി അഭിനയിക്കുകയാണ്. പാപനാശം എന്നാണ് തമിഴ് റീമേക്കിന്റെ പേര്. കമലാഹാസനും ഗൗതമിയുമാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. തെലുങ്ക് പതിപ്പ് സൂപ്പര്‍ ഹിറ്റായിരുന്നു. അതില്‍ വെങ്കിടേഷും മീനയുമായിരുന്നു ജോഡികള്‍.
ദൃശ്യത്തില്‍ നിവേദ തോമസ് തന്നെയായിരുന്നു അന്‍സിബ ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പരീക്ഷ സമയമായതിനാല്‍ നിവേദയ്ക്ക് അഭിനയിക്കാന്‍ പറ്റിയില്ല. എന്തായാലും കൈവിട്ട ഭാഗ്യം വീണ്ടും കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം. സംവിധായകന്‍ ജിത്തു ജോസഫിന്റെ കുടുംബസുഹൃത്തുക്കളാണ് നിവേദയും കുടുംബവും. അങ്ങനെയാണ് തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. കമലാഹാസന്റെ ഭാര്യ ഗൗതമി തന്നെ കമലിന്റെ നായികയാകുന്നു എന്ന പ്രത്യേകതയും തമിഴ് പതിപ്പിനുണ്ട്.
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നിദേവ സിനിമയില്‍ എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള അവാര്‍ഡ് ലഭിച്ചു. കുഞ്ചാക്കോ ബോബന്റെ നായികയായി റോമന്‍സില്‍ അഭിനയിച്ചിരുന്നു. ചാപ്പാ കുരിശില്‍ വിനീത് ശ്രീനിവാസന്റെ നായികയായിരുന്നു. തട്ടത്തിന്‍ മറയത്തിലും അഭിനയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha