നസ്രിയ്‌ക്കും ഫഹദിനും ആശംസകള്‍
ആരാധകര്‍ കാത്തിരുന്ന മുഹൂര്‍ത്തം കഴിഞ്ഞു, നസ്‌റിയ ഇനി ഫഹദിന് സ്വന്തം, നവദമ്പതികള്‍ക്ക് ആശംസകള്‍ .
ആരാധകര്‍ കാത്തിരുന്ന ഫഹദ്-നസ്രിയ വിവാഹം ഇന്ന് 11.30ന് കഴക്കൂട്ടം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. ഈ അവസരത്തില്‍ നമ്മുടെ ഈ പ്രിയ താരങ്ങള്‍ക്ക് നമുക്ക് ആശംസകള്‍ നേരാം.
24ന് ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കന്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് റിസപ്ഷന്‍. ബുധനാഴ്‌ച കോവളത്ത് ഉദയസമുദ്രയില്‍ വച്ചായിരുന്നു മൈലാഞ്ചിക്കല്യാണം. മൈലാഞ്ചിക്കല്യാണത്തിനു വധുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. വിവാഹ ചടങ്ങുകള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹത്തിനു ശേഷം വധൂവരന്മാര്‍ മാധ്യമങ്ങളെ കണ്ടു.
എറണാകുളം ആസ്ഥാനമാക്കിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണു വിവാഹച്ചടങ്ങ് ഒരുക്കിയത്. എഴുപതില്‍പ്പരം വിഭവങ്ങളാണു വിവാഹച്ചടങ്ങിനെത്തുന്നവരെ സല്‍ക്കരിക്കുന്നതിനായി തയാറാക്കിയുരുന്നത്. മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുമ്പോഴാണ് നസ്രിയ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
ഫഹദ് നസ്രിയ വിവാഹവാര്‍ത്ത കഴിഞ്ഞവര്‍ഷമാണ് പുറത്തുവന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണം ഫഹദിന്റെ അച്‌ഛനും സംവിധായകനുമായ ഫാസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പിന്നീട് താരജോടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്‌ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹനിശ്‌ചയം.
ഷൂട്ടിംഗ് തിരക്കുകള്‍ ഒഴിവാക്കി മൂന്ന് ദിവസം മുമ്പാണ് ഫഹദ് ആലപ്പുഴയിലുള്ള വീട്ടിലെത്തിയത്. മണിരത്നത്തിന്റെ ലൊക്കേഷനിലായിരുന്നു താരം. വിവാഹത്തിനു മുമ്പ് ചിത്രത്തിന്റെ സെഷന്‍ പൂര്‍ ത്തിയാക്കാനുള്ള തിരക്കിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
വിവാഹനിശ്ചയം മുതല്‍ തന്നെ ചടങ്ങുകള്‍ക്കെല്ലാം തികഞ്ഞ സ്വകാര്യത നല്‍കാന്‍ ഫഹദും നസ്രിയയും ശ്രദ്ധിച്ചിരുന്നു. പൊതുചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുക്കാതിരിക്കാനും ഇരുവരും ശ്രദ്ധ പുലര്‍ത്തി. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച നടന്ന ഫഹദിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്കാണ് ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോസെഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.
വിവാഹത്തിന് താരങ്ങള്‍ എത്തുന്നതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഒപ്പം പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്സും. ദൃശ്യ - മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
വിവാഹത്തെ തുടര്‍ന്ന് നസ്രിയ അഭിനയം മതിയാക്കുമോ ഇല്ലയോ എന്നുള്ളതായിരുന്നു ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ച. ഒടുവില്‍ നസ്രിയ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ജീവിതത്തിനാണ് പ്രധാനം. എന്നാലും നല്ല കഥാപാത്രം കിട്ടിയാല്‍ അഭിനയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha