ചിമ്പുവിനെ വേദനിപ്പിക്കില്ലെന്ന് ഹന്‍സിക
മുന്‍ കാമുകന്‍ ചിമ്പുവുമായി അകലാനുള്ള കാര്യം പറയില്ലെന്ന് ഹന്‍സിക. ചിമ്പുവിനെ വേദനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും താരം ഒരു തമിഴ് പത്രത്തോട് പറഞ്ഞു. പഴയ കാമുകി നയന്‍താരയുമായി അടുത്തതോടെയാണ് ചിമ്പു അകന്നെന്നറിയുന്നു. മുമ്പ്
ചിമ്പുവുമായി തെറ്റിപ്പിരിഞ്ഞ് നയന്‍ പ്രഭുദേവയുമായി പ്രണയത്തിലായിരുന്നു. അതുപോലെ നയന്‍സുമായി തെറ്റിപ്പിരിഞ്ഞ ചിമ്പു ഹന്‍സികയ്‌ക്കൊപ്പവുമായി. ചിമ്പവും ഹന്‍സികയും തമ്മിലുള്ള ബന്ധം ഇരുവരും പരസ്യമായി പറയുകയും വിവാഹം വരെ എത്തിയതുമായിരുന്നു. പക്ഷെ പെട്ടന്ന്ചിമ്പു ഹന്‍സികയെ ഉപേക്ഷിച്ചു.
അന്ന് അതില്‍ അല്പം വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഹന്‍സിക ഇപ്പോള്‍ ഹാപ്പിയാണ്. ചിമ്പുവിനെ ഒരു തരത്തിലും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാം നല്ലതിനാണെന്നും അഭിമുഖത്തില്‍ പറയുന്നു. മാന്യമായ കുടുംബമാണ് എന്റേത്. അതുകൊണ്ട് മറ്റൊരാളെ കുറിച്ചൊന്നും പറയേണ്ടതില്ല. പുറത്തുനിന്നുള്ള ആരുമായും ഇക്കാര്യം പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹന്‍സിക പറഞ്ഞു.പ്രണയം അവസാനിക്കുമ്പോള്‍ ചിമ്പു രണ്ട് വാക്ക് പറയും, ഞാനും രണ്ട് വാക്ക് പറയും. അവസാനം എനിക്കത് വേദനയിയരിക്കും. അതിന് ഞാനൊരുക്കമല്ല.എനിക്കൊരിക്കലും ചിമ്പുവിനെ വേദനിപ്പിക്കേണ്ടെന്നും ഹന്‍സിക പറഞ്ഞു.
കഴിഞ്ഞത് കഴിഞ്ഞു. പുതിയ കാര്യങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. ഒരു വാക്കുകൊണ്ട് രണ്ടു പേരുടെയും ജീവിതം നശിപ്പിക്കേണ്ടതില്ലല്ലോ എന്ന നിലപാടാണ് ഹന്‍സികയ്ക്ക്. വാലു എന്ന എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചപ്പോഴാണ് ഹന്‍സികയുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും പറഞ്ഞു ചിമ്പു രംഗത്ത് വന്നത്. നയന്‍താരയുമായി ചിമ്പു പുതിയ ചിത്രത്തിന്റെ കരാറൊപ്പിട്ടപ്പോള്‍ ഹന്‍സികയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ചിമ്പു പത്രകുറിപ്പിറക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha