നയന്‍സിന്റെ വായില്‍ പ്ലാസ്റ്റര്‍ ! (ആരും ഒട്ടിച്ചതല്ല)
തെന്നിന്ത്യന്‍ താരം നയന്‍താര മൗനവ്രതത്തിലേക്ക്. തന്നെ നിരന്തരം വിവാദത്തില്‍പെടുത്തുന്നവരോടുള്ള പ്രതിഷേധവുമായാണ് നയന്‍സ് മൗനവ്രതത്തിലേക്ക് കടക്കുന്നത്. താന്‍ എന്തുപറഞ്ഞാലും അത് വിവാദമാക്കുന്നവരോട് നമസ്‌കാരം പറയുന്നു നയന്‍സ്. ഇനി ഒരിക്കലും തന്നില്‍ നിന്നും ഒരു വിവാദവും പ്രതീക്ഷിക്കരുത്.
നയന്‍താര ബോളിവുഡിന്റെ പ്രിയപ്പെട്ടതാരമാണ്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കൈയ്യടക്കേണ്ടതെങ്ങനെയെന്ന് നയന്‍സിനറിയാം. എന്നാല്‍ നയന്‍സ് എന്തു പറഞ്ഞാലും അത് വിവാദമാകും. അടുത്തിടെയായി നയന്‍താര മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. നയന്‍താരയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും കേള്‍ക്കാതായപ്പോഴാണ് പ്രേക്ഷകര്‍ ഇടപെട്ടത്. നയന്‍സിന് എന്തുപറ്റി എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് വന്നത്. ദയവായി തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതേ എന്നായിരുന്നു താരത്തിന്റെ പരിദേവനം.
മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പലപ്പോഴും തന്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നു എന്നാണ് നയന്‍സ് പറയുന്നത്. എന്തു പറയണം എന്തു പറയണ്ട എന്നറിയില്ല. പറയുന്നത് പലപ്പോഴും വിവാദമാകും. മാധ്യമപ്രവര്‍ത്തകര്‍ ബുദ്ധിമാന്‍മാരായതു കാരണം അവര്‍ വിവാദമുണ്ടാക്കുന്ന എന്തെങ്കിലും തന്നെ കൊണ്ട് പറയിക്കും. ചില പ്രശസ്‌ത സംവിധായകരെ അറിയില്ലെന്ന് താന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ചതൊന്ന്, പറഞ്ഞത് മറ്റൊന്ന് എന്ന നിലയിലായി കാര്യങ്ങള്‍. ഇത് വന്‍ വിവാദമായി മാറുകയും ചെയ്‌തു. ഇതിനുള്ള പരിഹാരം എന്താണെന്ന് ആലോചിച്ചപ്പോള്‍ വായില്‍ പ്ലാസ്റ്ററൊട്ടിക്കുന്നതാണ് നല്ലതെന്ന് മനസിലായി.
നയന്‍സ് നിശബ്‌ദമായാല്‍ വലയാന്‍ പോകുന്നത് നമ്മുടെ വീരശൂരപരാക്രമികളായ, പത്രക്കാര്‍ തന്നെയാണ്. കാരണം ഇത്തരം വ്യക്തികളാണ് തങ്ങളുടെ അന്തികഞ്ഞി മുട്ടിക്കാതിരിക്കുന്നതെന്ന് അവര്‍ക്കറിയാം. എല്ലാവരെയും കാണുന്നതുപോല തന്നെയും കണ്ടുകൂടേ എന്നു ചോദിച്ച് നയന്‍സിന്റെ കണ്‌ഠമിടറുന്നു. എല്ലാവരെയും ഒരേ പോലെ കാണാന്‍ പറ്റുമോ എന്നാണ് ജനങ്ങളുടെ ചോദ്യം. എല്ലാവരെയും ഒരു പോലെ കണ്ടാല്‍ കാണുന്നതിലെ രസം പോവില്ലേ എന്നും പത്രക്കാര്‍ ചോദിക്കും.
നയന്‍സിന് ജാടയാണെന്ന പ്രചരണം ശക്തമാണെന്ന് നയന്‍സ് തന്നെ പറയുന്നു, അത് ശരിയല്ലെന്നും താരം കൂട്ടിചേര്‍ക്കുന്നു താനൊരു പാവമാണ്. അഭിനയരംഗത്തുള്ള മറ്റ് പല താരങ്ങളെക്കാളും പാവമാണ്. അതേസമയം താനൊരു പാവമായതുകൊണ്ടു മാത്രം തന്നെ ഉപദ്രവിക്കുന്നു. അതിനാല്‍ സമ്മേളനങ്ങളും പ്രസംഗിക്കേണ്ട ചടങ്ങുകളും ഒഴിവാക്കുകയാണെന്നും നയന്‍സ് ആവര്‍ത്തിക്കുന്നു. ചുരുക്കത്തില്‍ ഇന്ത്യയുടെ പ്രിയപ്പെട്ട വിവാദ നായിക മൗനവ്രതത്തിലേക്ക് കടക്കുകയാണ്. അതേസമയം നയന്‍സിന്റെ മൗനവ്രതമല്ലേ എന്നു ചോദിച്ച് പരിഹസിക്കുന്നവരും ധാരാളം. അവര്‍ക്കറിയാം നയന്‍സിന് ഒരിക്കലും മൗനമായിരിക്കാന്‍ കഴിയില്ലെന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha