രോഗികളുടെ ഭക്ഷണത്തിന് മോഹന്‍ലാല്‍ 10 ലക്ഷം നല്‍കി
എറണാകുളം ജനറല്‍ ആസ്പത്രിയിലെ രോഗികളുടെ ഭക്ഷണത്തിനായി മോഹന്‍ലാല്‍ 10 ലക്ഷം രൂപ സംഭാവന ചെയ്തു. ആസ്പത്രിയുടെ വിവിധതരത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ട് സ്വരൂപിക്കുന്നതിന്റെ അംബാസിഡറാകാമെന്ന് റിമ കല്ലിങ്കല്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് പോഷകാഹാരം നല്‍കാനായിരിക്കും മോഹന്‍ലാലിന്റെ സംഭാവന ഉപയോഗിക്കുകയെന്ന് പി.രാജീവ് എം.പി അറിയിച്ചു.
കൊച്ചിയില്‍ താമസിക്കുന്ന മറ്റ് താരങ്ങളും സെലിബ്രിറ്റികളും ഇത്തരത്തില്‍ സംഭാവന നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരു ദിവസം അന്‍പത് ലക്ഷം രൂപ ഇത്തരത്തില്‍ കളക്ട് ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.പി പറഞ്ഞു. ജനറല്‍ ആസ്പത്രിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സംഭാവന സ്വീകരിക്കും. കാന്റീനിനും ഡയാലിസിസ് യൂണിറ്റിനും വേണ്ടിയായിരിക്കും ഇത്. നടുവേദനയെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന താരം അടുത്തിടെയാണ് വീട്ടിലെത്തിയത്. കഴിഞ്ഞ മാസം മോഹന്‍ലാല്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. ആസ്പത്രിയിലെ ഡീ അഡിക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജനറല്‍ ആസ്പത്രിയിലെ കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്ക് കല്യാണ ചെലവായ പത്ത് ലക്ഷം രൂപ സംവിധായകന്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha