വേദിക മലയാളം പഠിച്ചു
ശൃംഗാരവേലനിലൂടെ ദിലീപിന്റെ നായികയായി മോളിവുഡില്‍ നിന്നും എത്തിയ വേദിക മലയാളം പഠിച്ചു. വൈശാഖിന്റെ കസിന്‍സില്‍ കുഞ്ചാക്കോ ബോബനും സൂര്യയ്ക്കും ഒപ്പം അഭിനയിക്കുകയാണ് വേദിക. പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ച തമിഴ് പടം കാവ്യതലൈവന്‍ താമസിക്കാതെ തിയറ്ററിലെത്തും. ശൃംഗാരവേലന്റെ ചിത്രീകരണ സമയത്ത് പ്രോംറ്റിംഗ് ഇല്ലാതെ കാണാതെ പഠിച്ചാണ് ഡയലോഗുകള്‍ പറഞ്ഞത്. അത് വളരെ ഗുണം ചെയ്തു. പൂര്‍ണമായും സംസാരിക്കാനാകില്ലെങ്കിലും കേട്ടാല്‍ മനസിലാകും. മലയാളത്തില്‍ ഒരുപാട് സംസ്‌കൃത വാക്കുകളുണ്ട്. കന്നടയാണ് എന്റെ മാതൃഭാഷ. ഞാന്‍ തമിഴും പഠിച്ചു.
വസന്തബാലന്റെ കാവ്യതലൈവന്‍ കരിയറില്‍ വഴിത്തിരിവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് വേദിക. എ.ആര്‍ റഹ്മാന്റെ സംഗീതമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ദേശീയ പുരസ്‌ക്കാരം നേടി ഏഴ് ടെക്‌നീഷ്യന്‍മാര്‍ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രഘുറാം മാസ്റ്ററാണ് കൊറിയോഗ്രാഫി നിര്‍വഹിച്ചത്. ഒന്നിലേറെ കഌസിക്കല്‍ നൃത്തങ്ങള്‍ ചിത്രത്തില്‍ വേദിക അവതരിപ്പിക്കുന്നുണ്ട്. എല്ലാത്തരത്തിലുള്ള ഡാന്‍സും വേദികയ്ക്ക് ഇഷ്ടമാണ്. കുട്ടിപൈസ, കലൈ തുടങ്ങിയ ചിത്രങ്ങളില്‍ പോപ്പുലര്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്.
കാവ്യതലൈവനില്‍ പൃഥ്വിരാജ് ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതിന് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടെന്നും വേദിക പറഞ്ഞു. തമിഴ് സംഭാഷണങ്ങളൊക്കെ വളരെ എളുപ്പത്തിലാണ് പൃഥ്വി പറയുന്നത്. അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വേദിക ഓര്‍മിച്ചു. പെണ്‍വേഷം കെട്ടി അഭിനയിച്ച രംഗങ്ങളില്‍ പൃഥ്വിരാജ് അല്‍പ്പുതപ്പെടുത്തിയെന്നും വേദിക പറഞ്ഞു. പഴയ തമിഴ് നാടകത്തിന്റെ ചരിത്രം കൂടിയാണ് ചിത്രം പറയുന്നത്. കാവ്യതലൈവനില്‍ 25ഓളം ഗെറ്റപ്പുകള്‍ വേദികയ്ക്കുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha