കല്യാണം കഴിഞ്ഞതോടെ കനിഹയെ തമിഴകം കൈവെടിഞ്ഞു
കല്യാണം കഴിഞ്ഞതോടെ തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞെന്ന് നടി കനിഹ. തനിക്ക് മാത്രമല്ല പൊതുവേ നടിമാരുടെയെല്ലാം അവസ്ഥ ഇങ്ങനെയാണ്. എന്നാല്‍ മലയാളത്തില്‍ നിന്ന് മികച്ച കഥാപാത്രങ്ങള്‍ തേടിവരുന്നു. അത് തന്നെ വലിയ സന്തോഷമാണ്. ഭാഗ്യദേവതയ്ക്ക് ശേഷം വീണ്ടും ജയറാമിന്റെ നായികയാവുകയാണ് കനിഹ. ഒപ്പം മഞ്ജുവാര്യരുടെ കൂടെ ഹൗ ഓള്‍ഡ് ആര്‍ യു വില്‍ അഭിനയിച്ചതിന്റെ ത്രില്ലും. പലരും മഞ്ജുവിന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. വേണ്ടത്ര പ്രാധാന്യം ലഭിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു തന്റേതെന്ന് കഹിന പറഞ്ഞു.
ആന്‍സി, ഡെയ്‌സി, സ്റ്റൈല്ല തുടങ്ങിയ ക്രിസ്ത്യന്‍ കഥാപാത്രങ്ങളാണ് കനിഹ സിനിമകളില്‍ കൂടുതലും അവതരിപ്പിച്ചത്. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ മലബാറി മുസ്ലിം സ്ത്രീയായും അഭിനയിച്ചു. ജയറാമിന്റെ നായികയായി വഹീദ എന്ന മുസ്ലിം സ്ത്രീയായാണ് അടുത്തതായി എത്തുന്നത്. ഇത് തികച്ചും യാദൃച്ഛികമാണെന്ന് കനിഹ പറഞ്ഞു. ഏഴുവര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന കനിഹ സിനിമയ്ക്ക് വേണ്ടിമാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്. താമസിക്കാതെ ചെന്നൈയിലേക്ക് താമസം മാറുമെന്നും കനിഹ പറഞ്ഞു. പഴശിരാജയിലെ വേഷം തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നും താരം ഓര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha