ഉടനെ തമിഴിലേക്കില്ലെന്ന് മിയ
റിലീസാകും മുമ്പ് ആദ്യ തമിഴ് ചിത്രം അമരകാവ്യത്തെ കുറിച്ച് നല്ല അഭിപ്രായം വന്നുതുടങ്ങിയെങ്കിലും ഉടനെ തമിഴില്‍ അഭിനയിക്കില്ലെന്ന് നടി മിയ. അമരകാവ്യം കണ്ടിട്ട് നയന്‍താര ഉള്‍പ്പെടെ മിയയെ വിളിച്ചിരുന്നു. ആര്യ നിര്‍മിച്ച ചിത്രത്തില്‍ അനുജന്‍ സത്യയാണ് നായകന്‍. അമരകാവ്യം താമസിക്കാതെ തിയറ്ററുകളിലെത്തും. മലയാളത്തില്‍ അവസാനം ചെയ്ത ഹായ് അയാം ടോണി വലിയ പരാജയമായിരുന്നെങ്കിലും അത് കാര്യമാക്കുന്നില്ല താരം.
വിശുദ്ധന്‍ എന്ന ചിത്രമാണ് കരിയറില്‍ വഴിത്തിരിവായതെന്ന് മിയ പറഞ്ഞു. അതിലെ കന്യാസ്ത്രീയുടെ വേഷം പ്രേക്ഷകരുടെയും സിനിമയിലെ മറ്റാളുകളുടെയും ശ്രദ്ധപിടിച്ചുപറ്റി. മുഴുനീള കോമഡി ചിത്രത്തില്‍ ഫണ്ണിയായ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. എനിക്ക് തൃപ്തികരമായ വേഷങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. അതുകൊണ്ടാണ് പല തമിഴ് ചിത്രങ്ങളും വേണ്ടെന്ന് വെച്ചത്. പിന്നെ എം.എ പരീക്ഷ അടുത്തിരിക്കുകയാണ്.
തമിഴ് ഇപ്പോഴും നന്നായി പഠിച്ചിട്ടില്ല. ഷൂട്ടിംഗിന് ഒരു മാസം മുമ്പ് മലയാളത്തില്‍ തിരക്കഥ ലഭിച്ചിരുന്നു. പിന്നെ സത്യ മലയാളിയായതും രക്ഷയായി. സംഭാഷണങ്ങള്‍ പറയാന്‍ ഏറെ സഹായിച്ചു. എന്നോട് തമിഴില്‍ സംസാരിക്കാന്‍ സംവിധായകന്‍ ജീവ സത്യയോട് എപ്പോഴും പറയുമായിരുന്നു. പക്ഷെ, സംസാരിക്കുന്നത് പലതും മറ്റുള്ളവര്‍ക്ക് മനസിലാകില്ല. അതുകൊണ്ട് ഞാനത് ചെയ്തില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha