വിനീത് നിത്യാമേനോന്റെ അച്ഛനായി
നടന് വിനീത് അച്ഛനായി, അതും നിത്യാമേനോന്റെ. 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലാണ് നിത്യയുടെ പിതാവായി താരം എത്തുന്നത്. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലാണ് വിനീത് അവസാനം മലയാളത്തില്‍ അഭിനയിച്ചത്. പ്രവീണയാണ് ഭാര്യയായി അഭിനയിക്കുന്നത്. കമലിന്റെ ഗസല്‍, ചമ്പക്കുളം തച്ചന് തുടങ്ങിയ നിരവധി ചിത്രങ്ങളിലെ നായകനായിരുന്നു വിനീത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മകന് ജുനൂദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.
ചിത്രത്തില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കാണ് വിനീതിന്. ആദ്യമായാണ് ഇത്തരത്തിലൊരു ലുക്കില്‍ താരം പ്രത്യക്ഷപ്പെടുന്നത്. ടി.എ റസാഖിന്റെ സുഖമായിരിക്കട്ടെ എന്ന ചിത്രത്തില്‍ അറബി അധ്യാപകന്റെ വേഷമാണ് വിനീതിന്. വിനീത് നായകനാകുന്ന ചിത്രം താമസിക്കാതെ തിയറ്ററിലെത്തും . ഡാന്‍സ് പരിപാടികള്‍ കാരണം പല പ്രോജക്ടുകളും വിനീതിന് ചെയ്യാന്‍ കഴിഞ്ഞില്ല. അടുത്തിടെ ശോഭനയുമൊത്ത് വലിയൊരു നൃത്ത പരിപാടി ചെയ്തിരുന്നു. സിനിമയില്‍ ഇനി സെലക്ടീവായി അഭിനയിക്കാനാണ് താല്പര്യമെന്നും താരം പറഞ്ഞു.
ഫഹദ്, ദുല്‍ഖര്‍, നിത്യ തുടങ്ങി വലിയോരു താരനിര മലയാളത്തിലുണ്ട്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാണ്. ബാംഗ്ലൂര്‍ ഡെയ്സ് മലയാളത്തിലെ വലിയൊരു എന്റര്‍ടെയ്നറാണ്. അതുപോലെയുള്ള സിനിമകള്‍ വരണം. എന്നാലെ ഇന്‍ഡസ്ട്രിയില്‍ മാറ്റം വരുകയുള്ളൂ എന്നും വിനീത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha