പ്രശസ്‌ത തെന്നിന്ത്യന്‍ താരം അഞ്‌ജലിയെ കാണാനില്ല, കൂട്ട് വന്നത് അമ്മാവന്‍... സിനിമാകഥയെ വെല്ലുന്ന സംഭവം
പ്രശസ്‌ത തെന്നിന്ത്യന്‍ സിനിമാതാരം അഞ്‌ജലിയെ കാണാനില്ല. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍ നടിയാണ് അഞ്‌ജലി. മലയാളത്തില്‍ പയ്യന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ അങ്ങാടിത്തെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകള്‍ പ്രേക്ഷകരുടെ മനസില്‍ തന്നെയുണ്ട്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് തിങ്കളാഴ്‌ച മുതലാണ് അഞ്‌ജലിയെ കാണാതായത്.
ആന്ധ്രാപ്രദേസില്‍ ജനിച്ച അഞ്‌ജലി പത്താം ക്ലാസിന് ശേഷമാണ് ചെന്നൈയിലെത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷോര്‍ട്ടു ഫിലിമുകലില്‍ അഭിനയിച്ചു. തുടര്‍ന്ന് നിരവധി പരസ്യ ചിത്രങ്ങളും ചെയ്‌തു. 2006ല്‍ ഫോട്ടോ എന്ന തെലുങ്ക് സിനിമയില്‍ നായികയുമായി.
അമ്മാവനാണ് മിക്കവാറും സെറ്റുകളില്‍ കൂടെ പ്പോകുന്നതും. 15 വയസുമുതല്‍ അഞ്‌ജലി തനിക്കൊപ്പമാണ് താമസിക്കുന്നതെന്നും താന്‍ അവളെ ദത്തെടുത്തെന്നും അമ്മാവന്‍ വാദിക്കാറുണ്ടായിരുന്നു. അമ്മാവനൊപ്പം ബോളിവുഡ് ബച്ചന്‍ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്കിനായി അമ്മാവനോടൊപ്പമാണ് അഞ്‌ജലി എത്തിയത്.
ഇതിനിടയ്‌ക്ക് അമ്മാവനും അമ്മായിയും പണത്തിനായി തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി അഞ്‌ജലി പത്രക്കാരോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് അഞ്‌ജലിയെ കാണാതായതെന്നും പരാതിയുണ്ട്. ഒരു കോളീവുഡ് സംവിധായകനും ഇതിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്. പണത്തിന് വേണ്ടി അഞ്‌ജലിയുടെ അമ്മാവനും അമ്മാവനും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരനും പരാതിനല്‍കിയിട്ടുണ്ട്.
അഞ്‌ജലിയെ കാണാതായതിന് ശേഷം അമ്മാവന്‍ ഒന്നും പറയാതെ നാട്ടില്‍ പോയത് ദുരൂഹതയേറി.
https://www.facebook.com/Malayalivartha