മലയാളി വാര്‍ത്ത.
വിജയ് യുടെ ദീപാവലി ചിത്രം കത്തിക്ക് മൂര്‍ച്ച കൂടും. എല്ലാത്തരം ഓഡിയന്‍സിനെയും രസിപ്പിക്കുന്ന ചിത്രം സൂപ്പര്‍ മെഗാഹിറ്റായിരിക്കുമെന്ന് ആദ്യദിവസം തന്നെ വിധിയെഴുതി. തിരുവനന്തപുരത്ത് ആറ് കേന്ദ്രങ്ങളില്‍ രാവിലെ അഞ്ചിന് പ്രദര്‍ശനം തുടങ്ങി. ഫാന്‍സ് കാരും മീഡിയയും ചേര്‍ന്ന് എല്ലാ തിയറ്ററുകളും ഹൗസ് ഫുള്ളാക്കി.വിജയ് യുടെ കഥാപാത്രം അദ്ദേഹത്തിന്റെ മാസ് ചിത്രങ്ങളിലേത് പോലെ തന്നെയാണെങ്കിലും ബോറടിക്കുന്നില്ല. ജീവനാഥന്‍, കതിരേശന്‍ എന്നീ രണ്ട് വേഷങ്ങളിലാണ് ഇളയദളപതി തിളങ്ങുന്നത്.
സാധാരണക്കാരും അധികാരികളും തമ്മിലുള്ള പ്രശ്‌നങ്ങളും അതിനെതിരെയുള്ള നായകന്റെ പടയോട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശങ്കര്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതു പോലുള്ള അഴിമതി, കുടിവെള്ളം, കര്‍ഷക ആത്മഹത്യ, വാര്‍ദ്ധക്യം, പരിസ്ഥിതി, വികസനം അങ്ങനെ എല്ലാ സാമൂഹ്യപ്രശ്‌നങ്ങളും സംവിധായകന്‍ എ.ആര്‍ മുരുകദോസ് എടുത്ത് അലക്കിയിട്ടുണ്ട്. ജോര്‍ജ് സി.വില്യമിന്റെ ക്യാമറയും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.
പാട്ട് സീനുകളിലൊഴികെ സാമന്തയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഒരു വിജയ് സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഘടകങ്ങളെല്ലാം ചിത്രത്തിലുണ്ട്. ആദ്യത്തെ പത്ത് മിനിറ്റ് ബോറാണെങ്കിലും പിന്നെ നടക്കുന്ന രംഗങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. കത്തിയുടെ വിജയം മലയാള ചിത്രങ്ങളെയും ബാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha