കത്തിയുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ മാനനഷ്ട കേസ്
വിജയ് ചിത്രം കത്തിക്കെതിരെ മാനനഷ്‌ട കേസ്. മധുര മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. ആര്‍. രാമസുബ്രമണ്യനാണ് ഹര്‍ജി നല്‍കിയത്. ചിത്രത്തില്‍ 2 ജി അഴിമതി കേസിനെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് മാനനഷ്‌ടക്കേസ് നല്‍കിയത്.
കത്തിയിലെ നായകന്‍ വിജയ്, സംവിധായകന്‍ എ.ആര്‍ മുരുഗദോസ്, നിര്‍മ്മാതാക്കളായ ലൈക്ക് പ്രൊഡക്ഷന്‍സ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
2 ജി ഇടപാടില്‍ അഴിമതി നടന്നതായി പരാമര്‍ശിക്കുന്ന ഡയലോഗാണ് കേസിനാസ്പദം. കോടതിയുടെ പരിഗണനയിലിരിക്കുന്ന 2 ജി കേസില്‍ അഴിമതി നടന്നുവെന്ന നിഗമനം സിനിമയിലൂടെ അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഇത് കോടതിയുടെയും രാജ്യത്തിന്റെയും അന്തസ് ചോദ്യം ചെയ്യുന്ന നടപടിയാണെന്നും ഹര്‍ജിക്കാരനായ അഭിഭാഷകന്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha