ലക്ഷ്മി മേനോന്‍ യക്ഷിയാകുന്നു
തമിഴിലെ തിരക്കുളള മലയാളി നായിക ലക്ഷ്മി മേനോന്‍ യക്ഷിയാകുന്നു. വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗയുടെ തമിഴ് പതിപ്പിലാണ് യക്ഷിയായി എത്തുന്നത്. തമിഴിലും വിനയന്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. വിനയന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ സിനിമയിലെത്തിയത്. എന്നാല്‍ വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചതിനാല്‍ മലയാളത്തില്‍ അവസരം ലഭിച്ചില്ല. അതോടെ താരം തമിഴിലേക്ക് ചുവട് മാറി. അവിടെ സ്റ്റാറായി. അതോടെ ദിലീപിന്റെ അവതാരത്തില്‍ അഭിനയിച്ചു.
മരിച്ചുപോയ നടി മയൂരിയാണ് മലയാളത്തില്‍ യക്ഷിയായി എത്തിയത്. മുകേഷ്, ദിവ്യ ഉണ്ണി, മധുപാല്‍ തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായി എത്തി. തമിഴ് റീമേക്കിന്റെ പേരോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, വാസന്തിയും ലക്ഷ്മിയും തുടങ്ങിയ ചിത്രങ്ങള്‍ വിനയന്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. അതൊക്കെ സൂപ്പര്‍ഹിറ്റായിരുന്നു. വിനയന്റെ പുതിയ ത്രിഡി ചിത്രം താമസിക്കാതെ തിയറ്ററുകളിലെത്തും.
ലക്ഷ്മി മേനോന്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ തെരക്കിലാണ്. അവതാരം പരാജയപ്പെട്ടതോടെ മലയാളത്തില്‍ നിന്ന് കൂടുതല്‍ ഓഫറുകള്‍ ലഭിച്ചില്ല. അന്യഭാഷകളില്‍ ഒരുപാട് പ്രോജക്ടുകളുമുണ്ട്. അതിനൊപ്പം നൃത്തപഠനവും അവതരണവും നടക്കുന്നുണ്ട്. ചെന്നൈയിലും തൃപ്പൂണിത്തുറയിലെ വീട്ടിലുമായി മാറി മാറി നില്‍ക്കുയാണ് താരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha