കമലാഹാസന്റെ ബുള്ളറ്റില്‍ ശ്രുതി ഹാസന്
ഷൂട്ടിംഗിന്റെ തിരക്കുകളൊഴിഞ്ഞ് ചെന്നൈയിലെ വീട്ടിലെത്തിയാല്‍ ശ്രുതിഹാസന് അച്ഛന് കമലാഹാസനൊപ്പമാണ് ചെലവഴിക്കുന്നത്. അച്ഛന്റെ പ്രായമുള്ള ബുള്ളറ്റില്‍ താരം കറങ്ങാനും ഇറങ്ങും. കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയില്‍ അവാര്‍ഡ് വാങ്ങാന്‍ എത്തിയപ്പോഴും കറക്കമായിരുന്നു പരിപാടി. പൊന്നു എന്നാണ് ശ്രുതിയെ കമലാഹാസന് വിളിക്കുന്നത്. കമലാഹാസനെ ബാപ്പുജി എന്നും. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ മണിക്കൂറുകളോളം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.
പൂജ തമിഴ്നാട്ടിലും ആന്ധ്രയിലും വലിയ ഹിറ്റായതിന്റെ സന്തോഷവും ശ്രുതി പങ്കിട്ടു. പാപനാശത്തിന്റെ ഷൂട്ടിംഗ് തീര്‍ന്ന ശേഷമാണ് കമലാഹാസന് ചെന്നെയിലെത്തിയത്. ശ്രൂതിയുടെ അനുജത്തി അക്ഷരാഹാസനും താമസിക്കാതെ സിനിമയില്‍ അഭിനയിക്കും. അതിനൊപ്പം ശ്രൂതി ഒരു റോക്ക് ബാന്‍ഡും തുടങ്ങി. താമസിക്കാതെ ഇവരുടെ ആല്‍ബം പുറത്തിറങ്ങും. മുംബയില്‍ ആയിരിക്കുമ്പോള്‍ ശ്രുതി അമ്മ സരികയ്ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്. മുംബയിലെ ഫ്ളറ്റില്‍ ശ്രുതി ഒറ്റയ്ക്കാണ് താമസിക്കുന്നത്.
വിജയ്യുടെ നായികയായി അഭിനയിക്കണമെന്നാണ് ശ്രുതിയുടെ അടുത്ത ആഗ്രഹം. തെലുങ്കിലും കന്നടയിലും ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ താരം ശ്രദ്ധേയയായി. പക്ഷെ, നല്ല കഥാപാത്രങ്ങള്‍ ഇതുവരെ ചെയ്യാന്‍ കഴിയാത്തതിന്റെ സങ്കടവും താരം പങ്കുവെച്ചു. സ്ഥിരം വേഷങ്ങളാണ് പലതിലും. വ്യത്യസ്തമായ തിരക്കഥകള്‍ക്കായി കാത്തിരിക്കുകയാണ് താരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha