അവയവദാനം നടത്താന്‍ സൂര്യയും
നടന്‍ സൂര്യ മരണ ശേഷം അവയവദാനം നടത്തും. ഇതിനുള്ള കരാറില്‍ അദ്ദേഹം ഒപ്പിട്ടു. അവയവദാനത്തിന്റെ കഥ പറഞ്ഞ ട്രാഫിക്കിന്റെ തമിഴ് പതിപ്പായ ചെന്നൈയില്‍ ഒരുനാള്‍ എന്ന ചിത്രത്തിന്റെ അവസാനഭാഗത്ത് സൂര്യ പ്രത്യക്ഷപ്പെടുന്നുണ്ട്. അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും താരം പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് അവയവദാനം നിര്‍വഹിക്കാന്‍ തീരുമാനിച്ചത്. അവയവദാനത്തിന്റെ പ്രചരണത്തിനായി ചെന്നൈയില്‍ അടുത്തിടെ നടന്ന മാരത്തണില്‍ സൂര്യ പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ വെച്ചാണ് അവയവദാനം നടത്തുമെന്ന് പ്രഖ്യാപിച്ചത്.
അവയവദാനം നടത്തുക മാത്രമല്ല അതിനായി നമ്മുടെ പ്രിയപ്പെട്ട അവയവങ്ങളെ നമ്മള്‍ സ്‌നേഹിക്കുകയും അവയ്ക്ക് അസുഖങ്ങള്‍ പിടിപെടാതെ സംരക്ഷിക്കുകയും വേണമെന്ന് സൂര്യ പറഞ്ഞു. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കണം. സൂപ്പര്‍താരം രജനികാന്ത് തന്റെ കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ട്. അതേസമയം ഉലകനായകന്‍ കമലാഹാസന്‍ മരണ ശേഷം തന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
നടി സ്‌നേഹയും തന്റെ കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ട്. നടന്‍ മാധവന്‍ കണ്ണുകള്‍ ഹൃദയം, ശ്വാസകോശം, വൃക്കകള്‍, എല്ലുകള്‍, പാന്‍ക്രിയാസ് എന്നിവ ദാനം ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊക്കെ പുറമേ കൂടുതല്‍ താരങ്ങള്‍ അവയവ ദാനവുമായി രംഗത്ത് വരുമെന്നാണ് തമിഴ്‌നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha