ദേവയാനി ഇനി ടീച്ചര്‍
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വ്യത്യസ്ഥമാവുകയാണ് നടി ദേവയാനി. സിനിമയില്‍ നിന്നൊക്കെ വിട്ട് ഒരു സ്വകാര്യസ്‌കൂളില്‍ അധ്യാപകജീവിതം നയിക്കുകയാണ് ദേവയാനി. ജിവിക്കാന്‍ വേണ്ടിയൊന്നുമല്ല സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോള്‍ ഇറങ്ങിയതാണീ അധ്യാപന ജീവിതം.
തന്റെ പുതിയ വേഷം നന്നായി തന്നെ ആസ്വദിക്കുന്നെന്നും ദേവയാനി പറയുന്നു. അണ്ണാശാലയിലെ ചര്‍ച്ച് പാര്‍ക് സ്‌കൂളിലാണ് ദേവയാനി പഠിപ്പിക്കുന്നത്. കരാര്‍ അധ്യാപികയായിട്ടാണ് ദേവയാനിയുടെ നിയമനം.
ഗ്ലാമര്‍ വേഷങ്ങളില്‍ ഒതുങ്ങി പോകാതെ നല്ല കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംനേടിയ താരമാണ് ദേവയാനി. കമല്‍ഹാസന്‍ മുതല്‍ വിജയിയുടെ വരെ നായികയായെത്തിയ ദേവയാനി ചുരുങ്ങിയ സമയം കൊണ്ട്തന്നെ പ്രേക്ഷക മനസില്‍ ഇടം പിടിച്ചിരുന്നു.
ആനന്ദം, ഫ്രണ്ട്‌സ് (തമിഴ്), സൂര്യവംശം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം മിനിസ്‌ക്രീനിലും സജീവമായിരുന്നു. കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെയാണ് ദേവയാനി മലയാളത്തിലെത്തുന്നത്. നടന്‍ രാജ്കുമരന്‍ ആണ് ദേവയാനിയുടെ ഭര്‍ത്താവ്. രണ്ട് കുട്ടികളുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha