മലയാളി വാര്‍ത്ത.
രജനികാന്തിന്റെ ലിംഗ ആരാധകര്‍ക്ക് നിരാശയും വിതരണക്കാര്‍ക്ക് വലിയ നഷ്ടവും വരുത്തിവെച്ചു. ചിത്രത്തിന് മോശം അഭിപ്രായം ലഭിച്ചതോടെ സംവിധായകന്‍ കെ.എസ് രവികുമാര്‍ ചില ഭാഗങ്ങള്‍ വെട്ടി മാറ്റാന്‍ തീരുമാനിച്ചു. ക്ലൈമാക്‌സ് ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമ കൊള്ളാമെന്ന് ചിലര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും എഡിറ്റിംഗ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ രജനിയുടെ ആരാധകര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നറിയില്ല.
ഫ്‌ളാഷ് ബാക്കിലെ ചില രംഗങ്ങളും, ക്ലൈമാക്‌സിലെ ചില രംഗങ്ങളുമാണ് വെട്ടിമാറ്റാന്‍ അണിയറക്കാര്‍ തീരുമാനിച്ചത്. ഒരു നല്ല സിനിമ തന്നെയാണ് ലിങ്ക. പക്ഷേ, കഥ എവിടെ, എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ അണിയറക്കാര്‍ പരാജയപ്പെട്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്. അവസാന 15 മിനിറ്റ് ഭയങ്കര ബോറാണ്. തുടര്‍ന്നാണ് സംവിധായകന്‍ പിഴവ് തിരുത്താന്‍ തീരുമാനിച്ചത്. പുതിയ രൂപത്തില്‍ ചിത്രം എങ്ങനെ വരുമെന്ന് കാത്തിരുന്ന് കാണാം. ബാബ മുതല്‍ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ വിതരണക്കാര്‍ക്ക് രജനികാന്ത് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.
200 കോടിക്ക് ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം ലോകമെമ്പാടും വിതരണത്തിനെടുത്തത്. കേരളത്തില്‍ വേന്ദര്‍ മൂവീസും. കൊച്ചടയാന്‍ വരുത്തിയ നഷ്ടം പലര്‍ക്കും ലഭിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അതിനെതിരെ പലരും കോടതിയില്‍ പരാതി നല്‍കിയിരുന്നു. ലിംഗയുടെ കഥ മോഷ്ടിച്ചതാണെന്ന വാദവുമായി ഒരാള്‍ കോടതിയെ സമീപിച്ചിരുന്നു. അതും പണം കൊടുത്ത് ഒഴിവാക്കുകയായിരുന്നു. ആദ്യ ദിവസം മുതല്‍ തമിഴ്‌നാട്ടിലും തണുത്ത പ്രതികരണമാണ് ലിംഗക്ക് ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha