ലിംഗയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സംവിധായകന്‍ ഏറ്റെടുത്തു
ലിംഗയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തെന്ന് സംവിധായകന്‍ കെ.എസ് രവികുമാര്‍. ക്‌ളൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടിയാണ് അത്തരത്തിലുള്ള ഒരു ക്‌ളൈമാക്‌സ് ചിത്രീകരിച്ചത്. ചാക്കിച്ചായന്റെ അമര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സില്‍ നിന്ന് ഇന്‍സ്പയര്‍ ചെയ്താണ് ക്‌ളൈമാക്‌സിലെ ബലൂണ്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത്. പലതരത്തില്‍ ക്‌ളൈമാക്‌സ് ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്റെ ഒരു അസിസ്റ്റന്റാണ് ഇത്തരത്തിലൊരു ക്‌ളൈമാക്‌സ് നിര്‍ദ്ദേശിച്ചത്.
എന്‍ഞ്ചിനിയര്‍ ജോണ്‍ പെന്നിച്ചുക്കിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിംഗയുടെ തിരക്കഥ എഴുതിയത്. അദ്ദേഹത്തിന്റെ ജീവിതം അതുപോലെ പകര്‍ത്തി ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യാനൊക്കില്ല. അതുകൊണ്ടാണ് മാറ്റങ്ങള്‍ വരുത്തി മറ്റ് കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയത്. ഭൂരിപക്ഷം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിനിമ ഒരുക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ചില പാളിച്ചകള്‍ പറ്റി. അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ഒരു സിനിമയിലെ നല്ല രംഗങ്ങളും മറ്റ് കാര്യങ്ങളും നോക്കാതെ ചില മോശം കാര്യങ്ങള്‍ പര്‍വതീകരിച്ച് കാണിക്കുന്നത് മനുഷ്യരുടെ പൊതുസ്വഭാവമാണ്. ഞാനും അങ്ങനെ തന്നെയാണ്. അതുകൊണ്ട് ആരോടും പരിഭവമില്ലെന്നും സംവിധായകന്‍ പറഞ്ഞു.
ചിത്രത്തില്‍ രജനികാന്ത് ഹീറോ വിത്ത് എ തൗസെന്റ് എന്നൊരു പുസ്തകം വായിച്ചതും വിവാദമായി 1939 നടക്കുന്ന കഥയില്‍ 1949ല്‍ ഇറങ്ങിയ പുസ്തകം വായിക്കുന്നു എന്നായിരുന്നു ആരോപണം. അത് ഒരു അബദ്ധം പറ്റിയതാണ്. ഹീറോ എന്ന് പേരുള്ള ഒരു പുസ്തകം ഞാന്‍ ആവശ്യപ്പെട്ടു. ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളിന്റെ ടീമാണ് പുസ്തകം കൊണ്ടുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha