പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു; കമല്‍, രജനി തുടങ്ങി ഒട്ടേറെപ്പേരെ താരങ്ങളാക്കിയ സംവിധായകന്‍
പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൈകിട്ട് 7.30നായിരുന്നു അന്ത്യം. കമല്‍, രജനി തുടങ്ങി ഒട്ടേറെ താരങ്ങളെ ചലച്ചിത്ര മേഖലയിലേക്കു കൈപിടിച്ചു നടത്തിയതു ബാലചന്ദറാണ്. തിരുവള്ളൂര്‍ ജില്ലയിലെ നന്നിലമാണു സ്വദേശം.
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുള്ള 84-കാരനായ ബാലചന്ദര്‍ തമിഴ് സിനിമയ്ക്ക് നവ്യഭാവുകത്വം പകര്‍ന്നു നല്‍കിയവരില്‍ മുന്‍ നിരക്കാരനാണ്. രജനികാന്തിനേയും കമലഹാസനേയും തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് അദ്ദേഹം.
1974ല്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ക്കഥൈ എന്ന ചിത്രത്തിലാണ് കമലഹാസന്‍ ആദ്യമായി സിനിമയിലെത്തിയത്. ബാലചന്ദറിന്റെ 1975ലെ ചിത്രമായ അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനീകാന്തിന്റെ രംഗപ്രവേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha