സംസാരം ആരോഗ്യത്തിന് ഹാനിഹരം... ഷങ്കറുമായി ഉടക്കിയത് കാരണം ഐയുടെ പോസ്റ്ററിലും ട്രെയ്‌ലറിലും സുരേഷ്‌ഗോപിയില്ല
സംസാരം ആരോഗ്യത്തിന് ഹാനികരമാണെന്നത് ജീവിതത്തിലെ ഒരു പാഠമാണ്. ആ ടൈറ്റിലില്‍ തന്നെ അടുത്തകാലത്ത് ഒരു മലയാള സിനിമയും ഇറങ്ങി. ഇപ്പോള്‍ സുരേഷ് ഗോപിയുടെ സംസാരത്തെ പറ്റിയാണ് തെന്നിന്ത്യയിലെ സംസാരവിഷയം.
വിക്രം,ഷങ്കര്‍ കൂട്ടുകെട്ടിലിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം ഐയുടെ ടീസറിലോ പോസ്റ്ററിലോ ട്രെയിലറിലോ സുരേഷ് ഗോപിയെ കാണാനില്ല. അടുത്ത ആഴ്ച ചിത്രം തിയറ്ററുകളിലെത്തുകയാണ്. തമിഴകം മാത്രമല്ല ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ ഈ ചിത്രത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. എന്നാല്‍ സുരേഷ് ഗോപി ടീസറിലോ പോസ്റ്ററിലോ ഒന്നും ഇല്ല.
മറ്റൊരു വില്ലന്‍ കഥാപാത്രമായ ഉപുന്‍ പട്ടേലിനെ ടീസറില്‍ കാണിക്കുന്നുമുണ്ട്. വിക്രത്തിന്റെ വിവിധ ഗെറ്റപ്പുകള്‍ പുറത്തായെങ്കിലും ചിത്രത്തില്‍ സുരേഷ് ഗോപിയെപ്പറ്റി യാതൊരു വിവരവും ഇല്ല.
ഇടയ്ക്ക് ചിത്രത്തിന്റെ സംവിധായകന്‍ ഷങ്കറുമായി സംസാരിച്ച് വഴക്കായതാണ് ഇതിന് കാരണമെന്നാണ് സിനിമാലോകം പറയുന്നത്. ഷങ്കറുമായുള്ള അഭിപ്രായവ്യത്യാസം കാരണം ചിത്രത്തില്‍ നിന്നും സുരേഷ് ഗോപിയുടെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയെന്നും തമിഴകത്തു നിന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്.
ഐയുടെ ഓഡിയോ ലോഞ്ചില്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍, രജനീകാന്ത് എന്നിവരൊക്കെ വന്നെങ്കിലും സുരേഷ് ഗോപിയെ ക്ഷണിച്ചില്ല.
ഐയുടെ ചിത്രീകരണത്തിനിടെ സുരേഷ് ഗോപിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്ന് പ്രമുഖ തമിഴ് സൈറ്റുകളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രധാനവില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താന്‍ തന്നെയാണ് സുരേഷ് ഗോപിയും ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സുരേഷ് ഗോപിയ്ക്കും ടെന്‍ഷനാണ്. ഇനി സിനിമയിലും വല്ല മുറിച്ചുമാറ്റല്‍ ഉണ്ടാകുമോ? കാത്തിരിക്കാം ചിത്രം പുറത്തിറങ്ങും വരെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha