രജനികാന്തിനെതിരെ വന്‍ പ്രതിഷേധം
കൊച്ചടിയാന് പിന്നാലെ ലിംഗയും പരാജയപ്പെട്ടതോടെ രജനിക്കെതിരെ പ്രതിഷേധവുമായി വിതരണക്കാര്‍ രംഗത്ത്. നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള വഴക്ക് വിതരണക്കാരുടെ വാദത്തിന് ബലമായി. എട്ട് കോടി രൂപക്ക് ട്രിച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ വിതരണത്തിന് എടുത്ത കമ്പനി കോടതിയിയെ സമീപിച്ചിട്ടുണ്ട്. രജനിക്ക് എതിരെ പരസ്യമായ സമരത്തിന് അനുമതി തേടിയാണ് കോടതിയെ സമീപിച്ചത്. ജനുവരി 10 മുതല്‍ സമരം ആരംഭിക്കാന്‍ അവസരം വേണമെന്നും ആവശ്യപെട്ടിട്ടുണ്ട്.
കുസേലനും ബാബയും പൊട്ടിയപ്പോള്‍ രജനി നേരിട്ട് ഇടപെട്ട് വിതരണക്കാരെ സഹായിച്ചിരുന്നു. അത് പോലെ ലിംഗയ്ക്കും തരണമെന്നാണ് വിതരണക്കാരുടെ ആവശ്യം. എന്നാല്‍ ലിംഗ താന്‍ നിര്‍മിച്ച ചിത്രമല്ലെന്ന് രജനികാന്ത് പറയുന്നു. ബാബ താന്‍ നിര്‍മിച്ചതാണ്. പുതിയസാഹചര്യത്തില്‍ രജനി കാന്ത് നിശബ്ദത പാലിച്ചിരുന്നുവെങ്കിലും സമരത്തിന്റെ രൂപവും ഭാവവും തീരുമാനമായി വരുന്നതോടെ രജനി ഇടപെടാന്‍ തീരുമാനിച്ചതായാണ് വാര്‍ത്ത.
പ്രതിഫലത്തിന് പുറമേ ചെന്നെയിലെ വിതരണ അവകാശവും രജനീകാന്ത് വാങ്ങും. രജനിചിത്രങ്ങള്‍ക്ക് ലോകമെമ്പാടും ആരാധകര്‍ ഉള്ളതിനാല്‍ പടം ഹിറ്റാകുന്നതിന് അനുസരിച്ച് പ്രതിഫലവും കൂട്ടിവാങ്ങും. എന്നാല്‍ പരാജയപ്പെടുമ്പോള്‍ താരം സഹകരിക്കുന്നില്ലെന്നാണ് വിതരണക്കാരും തിയേറ്റര്‍ ഉടമകളും പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha