എ ആര്‍ റഹ്മാനെതിരെ നികുതി വെട്ടിപ്പിന് കേസ്
ഓസ്‌കാര്‍ ജേതാവും പ്രമുഖ സംഗീതജ്ഞനുമായ എ ആര്‍ റഹ്മാനെതിരെ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് കേസെടുത്തു. 2010ല്‍ യുകെയിലെ ലെബാറ എന്ന മൊബൈല്‍ കമ്പനിക്കു വേണ്ടി റിങ് ടോണ്‍ ചിട്ടപ്പെടുത്തിക്കൊടുത്തതിന് ലഭിച്ച പ്രതിഫലമായ 3.47 കോടി രൂപയുമായി ബന്ധപ്പെട്ടാണ് ക്രമക്കേടിനാണ് കേസ്. തനിക്ക് കിട്ടിയ ഈ പണം എ ആര്‍ റഹ്മാന്‍ ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഇടാന്‍ റഹ്മാന്‍ മൊബൈല്‍ കമ്പനിയോട് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.
വിദേശ സംഭാവനാ നിയന്ത്രണ നിയമ പ്രകാരം ട്രസ്റ്റുകള്‍ക്ക് നേരിട്ട് വിദേശങ്ങളില്‍ നിന്ന് പണമോ സംഭാവനകളോ സ്വീകരിക്കാനാവില്ലന്നിരിക്കെ നികുതി വെട്ടിക്കാന്‍ ട്രസ്റ്റിന്റെ അക്കൗണ്ട് മുഖേന കൈപ്പറ്റി എന്നാണ് ആദായ നികുതി വകുപ്പിന്റെ സംശയം. എന്നാല്‍ കേസിനക്കുറിച്ച് റഹ്മാന്‍ പ്രതികരിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ ഓഡിറ്റര്‍ വി സദഗോപനാണ് പ്രതികരിച്ചത്. \'നാലു വര്‍ഷങ്ങള്‍ക്കു ശേഷം പെട്ടെന്ന് ഈ കേസ് ഉയര്‍ന്നു വരാനിടയാക്കിയത് എന്താണെന്നറിയില്ല. ഇതു സംബന്ധിച്ച് റഹ്മാന്‍ ഉടന്‍ തന്നെ പ്രതികരിക്കും,\' സദഗോപന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha