ഐ എല്ലാത്തിലും മേലേ
വിക്രം ഷങ്കര്‍ ടീമിന്റെ ഐ 200 കോടി കളക്ഷന്‍ നേടുമ്പോള്‍ മറ്റെല്ലാ കാര്യങ്ങളിലും ഐ മുമ്പില്‍ തന്നെയാണ്. 185 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. 20 കോടി രൂപയ്ക്ക് ജയാ ടി.വിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയത്. ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലായി 947 ദിവസമായിരുന്നു ചിത്രീകരണം. അപരിഷ്‌കൃതന്റെ വേഷത്തില്‍ അഭിനയിക്കാന്‍ വിക്രം സ്വന്തം ചെലവില്‍ ഒരു ലക്ഷം മുടക്കി പല്ലുകള്‍ എടുത്ത് മാറ്റി. മോഡല്‍ കഥാപാത്രമാകാന്‍ രണ്ടരമാസവും മെലിയാന്‍ ഒന്നര മാസവും എടുത്തു.മെലിയാന്‍ എടുത്ത സമയത്ത് പലപ്പോഴും വെള്ളം കുടിച്ചിരുന്നില്ല.
വിക്രം മെലിയാനും ബോഡി ബില്‍ഡിംഗ് നടത്താനും വേണ്ട പ്രൊട്ടീന്‍ യൂറോപ്പില്‍ നിന്നാണ് വരുത്തിയത്. വിക്രമിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ലൊക്കേഷനില്‍ 24 മണിക്കൂറും ഒരു ഡോക്ടര്‍, ഫിസിയോ തെറാപ്പിസ്റ്റ്, രണ്ട് ഡയറ്റീഷ്യന്‍മാര്‍ എന്നിവരെ ഷങ്കര്‍ നിയമിച്ചിരുന്നു. മേക്കപ്പ് ഇടാന്‍ ദിവസവും നാല് മണിക്കൂറാണ് വിക്രം ചെലവിട്ടത്. ബീസ്റ്റ് വേഷത്തിന്റെ മേക്കപ്പിനായി 11 മണിക്കൂറാണ് എടുത്തത്. മേക്കപ്പ് അലര്‍ജി കൊണ്ട് തലയില്‍ ചുമന്ന പാടുകള്‍ ഉണ്ടായി. മേക്കപ്പുകള്‍ മാറി മാറി ഉപയോഗിക്കേണ്ടതിനാല്‍ വിക്രം തല മൊട്ടയടിച്ചു.
ചിത്രത്തിലെ ഒരു വില്ലനായ ഇന്ദ്രകുമാര്‍ ശിവാജി ഗണേശന്റെ മകനാണ്. മറ്റൊരു വില്ലനായ കാമരാജ് ഏഴ് തവണ മിസ്റ്റര്‍ ഇന്ത്യ ആയതാണ്. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, ചൈനീസ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തു. ഇന്ത്യയിലും വിദേശത്തും പ്രത്യേകം ക്രൂ ആണ് വര്‍ക്ക് ചെയ്തത്. അതിനാല്‍ കഥയെ കുറിച്ച് പുറത്താരും അറിഞ്ഞില്ല. എമ്മി ജാക്‌സണ്‍ ഒരു കോടിയാണ് ചിത്രത്തിനായി പ്രതിഫലം വാങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha