നയന്‍താര വിവാഹത്തിന് സമ്മതിച്ചു
പ്രണയ പരാജയങ്ങള്‍ക്കൊടുവില്‍ നയന്‍താര വിവാഹത്തിന് സമ്മതിച്ചു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് താരം സമ്മതം മൂളിയത്. പയ്യന് സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവനായിരിക്കരുതെന്ന് മാത്രമേ നിര്‍ബന്ധമുള്ളൂ. നയന്‍സ് സമ്മതം പറഞ്ഞതോടെ വീട്ടുകാര്‍ ചെറുക്കനെ തേടുകയാണെന്നാണ് അറിയുത്. അടുത്ത സുഹൃത്തായ തൃഷയയുടെ വിവാഹം കഴിഞ്ഞതോടെയാണ് നയന്‍സ് വിവാഹത്തിന് സമ്മതം മൂളിയിരിക്കുന്നത്. പഴയ പ്രണയ ഗോസിപ്പുകളോ മറ്റോ ഒന്നുമില്ലാതെ സ്വസ്തമായൊരു വിവാഹമാണ് ആഗ്രഹിയ്ക്കുന്നതെന്ന് അറിയുന്നു.
അതേസമയം ആദ്യ കാമുകന് ചിമ്പുവുമായി വീണ്ടും നല്ല സൗഹൃദത്തിലായി താരം. അടുത്തിടെ നയന്‍താരയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ചിമ്പു എത്തിയിരുന്നു. ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ വയറലായിരുന്നു. പഴയതെല്ലാം മറന്ന് ഇരുവരും സൗഹൃദത്തിലായത് ഇന്‍ഡസ്ട്രിയിലുള്ളവരെയും ആരാധകരെയും ഞെട്ടിച്ചു. അതേസമയം പ്രഭുദേവയുമായുള്ള ബന്ധം തകര്‍ന്നത് നയന്‍സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. അതില്‍ നിന്ന് മുക്തയാകാന്‍ ഏറെ ബുദ്ധിമുട്ടി. സിനിമകള്‍ പോലും ഉപേക്ഷിച്ച് കഴിയുകയായിരുന്നു.
അതിന് ശേഷം ചെയ്ത പല സിനിമകളും വലിയ വിജയം കണ്ടില്ല. അതിനിടെ ഉദയനി സ്റ്റാലിനൊപ്പം അഭിനയിച്ച ചിത്രം നയന്‍താരയുടെ മികവ് കൊണ്ട് മാത്രം രക്ഷപെട്ടു. അതിനിടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പ് ഇറങ്ങിയെങ്കിലും അതൊന്നും താരത്തെ ബാധിച്ചില്ല. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ഭാസ്ക്കര്‍ ദ റാസ്ക്കല്‍ വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് താരം. അതിന്റെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവാഹക്കാര്യം സംസാരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha