പല രക്ഷിതാക്കളും ഇന്ന് മക്കളെ ഭയപ്പെടുന്നുവെന്ന് നടി ഖുഷ്ബു
മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നടി ഖുഷ്ബു. സിനിമ ജീവിതം മാത്രമല്ല, രാഷ്ട്രീയത്തിലെ കടന്ന് വരവും ഖുഷ്ബുവിനെ ഏറെ പ്രശസ്തിയിലെത്തിച്ചു. സമൂഹത്തിലെ എന്ത് തെറ്റ് കണ്ടാലും അതിന് തക്കതായ മറുപടിയുമായി ഖുഷ്ബു മുന്നോട്ട് വരാറുണ്ട്. ഇന്ന് 60 ശതമാനം മാതാപിതാക്കളും ടീനേജുകാരായ മക്കളെ ഓര്‍ത്തു ഭയപ്പെടുന്നവരാണ്. പ്രായമാണ് ഇവിടെ വില്ലനായി കടന്നുവരുന്നത്. രാവുതീരുവോളം സെല്‍ഫോണില്‍ ബോയ്ഫ്രണ്ടുമായി സല്ലപിക്കുന്ന പെണ്‍മക്കള്‍ക്കു വഴിതെറ്റുമ്പോള്‍ അച്ഛന്‍ വളര്‍ത്തുദോഷം എന്ന ലേബലൊട്ടിച്ച് അതിന്റെ ക്രെഡിറ്റ് അമ്മയില്‍ ചാര്‍ത്തുകയാണു പതിവെന്ന്് ഖുഷ്ബു പറയുന്നു.
പെണ്‍കുട്ടികളെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ അമ്മയ്ക്ക് ഇന്നത്തെ പെണ്‍കുട്ടികളെക്കുറിച്ച് ഒന്നുമറിയില്ല എന്നു പറഞ്ഞു മകള്‍ അധിക്ഷേപിക്കുന്ന കാലമാണെന്നും ഖുഷ്ബു പറയുന്നു. തെറ്റായ വഴികളിലൂടെ മക്കള്‍ സഞ്ചരിച്ചാല്‍ രക്ഷിതാക്കള്‍ തളരരുത്. തോളൊപ്പം വളര്‍ന്നാല്‍ മകളെ തോഴിയെന്നു വിളിക്കണം. വെറുതെ ശകാരിച്ച് വെറുപ്പിക്കാതെ പാര്‍ക്കിലോ റസ്റ്ററന്റിലോ കൊണ്ടുപോയി കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. അച്ചടക്കമുള്ള സെക്‌സ് എഡ്യൂക്കേഷന്‍ കുട്ടിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. അവന്‍ സ്ത്രീയെ ബഹുമാനിക്കാനും അവളെ മാതൃഭാവത്തോടെ കാണാനും തയാറാകുമെന്നും ഖുഷ്ബു വ്യക്തമാക്കി. സെക്‌സിനെ പേടിക്കുന്ന തലമുറയാണ് ഇന്നുള്ളത്. സെക്‌സിനെ എന്തിന് ഭയപ്പെടണമെന്നും ഖുഷ്ബു ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha