സിനിമ വേറെ, ജീവിതം വേറെയെന്ന് അനുഷ്ക
സിനിമയും ജീവിതവും രണ്ടും രണ്ടാണെന്ന് നടി അനുഷ്ക ഷെട്ടി. ആ തിരിച്ചറിവ് എല്ലാവര്ക്കും ഉണ്ടാവണമെന്നില്ല. ജീവിതവും സിനിമയും രണ്ട് തട്ടില്‍ സൂക്ഷിക്കാന്‍ കഴിയും. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ മിന്നിത്തിളങ്ങുമെങ്കിലും ജീവിതത്തില്‍ വളരെ ഫോര്‍മല്‍ വേഷങ്ങള്‍ മാത്രമേ ധരിക്കുകയുള്ളൂ. ജീവിതത്തില്‍ ഗ്ലാമറസ്സായ വേഷങ്ങള്‍ ധരിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് അനുഷ്ക പറയുന്നത്. ഈ നിലപാടിനെ തുടര്‍ന്ന് പ്രമുഖ കമ്പിയുടെ പരസ്യത്തില്‍ നിന്ന് താരം പിന്മാറി.
ചടങ്ങുകളിലും പൊതു പരിപാടികളിലും മിനിസ്കേര്‍ട്ടുകളും മറ്റും ധരിക്കാന്‍ താരം തയ്യാറല്ലെന്ന് അനുഷ്ക പറഞ്ഞു. സിനിമയില്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഗ്ലാമറസ്സായ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നേക്കാം. ജീവിതം അങ്ങനെയല്ല. അവിടെ എനിക്ക് എന്റേതായ രീതികളുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ സാധാരണ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. അജിത്ത് നായകനായ എന്നൈ അറിന്താല്‍ ആണ് അനുഷ്കയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha