ലിംഗയുടെ പരാജയം; രജനി 10 കോടി നല്‍കി
ലിംഗയുടെ പരാജയത്തെത്തുടര്‍ന്നു വിതരണക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ രജനീകാന്ത് 10 കോടിയോളം രൂപ നല്‍കി. മാനുഷികപരിഗണനവച്ചാണു സൂപ്പര്‍താരത്തിന്റെ നടപടിയെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 33 കോടി രൂപയുടെ നഷ്ടം നികത്തണമെന്നായിരുന്നു വിതരണക്കാരുടെ ആവശ്യം. അല്ലാത്ത പക്ഷം ചെന്നൈ പൊയ്‌സ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വസതിക്കു മുന്നില്‍ പിച്ചസമരം നടത്തുമെന്നും അവര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ ഉന്നയിച്ചതിന്റെ മൂന്നിലൊന്നു നല്‍കാന്‍ രജനീകാന്ത് തയാറായ സാഹചര്യത്തില്‍ വിതരണക്കാര്‍ സമരം ഉപേക്ഷിച്ചിട്ടുണ്ട് എന്നാല്‍ 10 കോടി രൂപ മാത്രം നല്‍കിയതില്‍ അവര്‍ തൃപ്തരല്ലതാനും. രജനീകാന്ത്, സിനിമയുടെ നിര്‍മാതാവ് റോക്ക്‌ലൈന്‍ വെങ്കിടേഷ് എന്നിവരുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത് നടന്‍ ശരത്കുമാറാണ്. സഹതാപത്തിന്റെ അടിസ്ഥാനത്തിലാണ് രജനി പണം നല്‍കി സഹായിക്കാന്‍ തയാറായയെന്നും അദ്ദേഹത്തിനു പണം നല്‍കേണ്ട ഒരു ബാധ്യതയും ഇല്ലായിരുന്നുവെന്നും വിതരണക്കാര്‍ ലാഭമുണ്ടാക്കിയാല്‍ അവര്‍ അതിന്റെ പങ്കൊന്നും നല്‍കാറില്ലെന്നും ശരത്കുമാര്‍ വ്യക്തമാക്കി. പണം എങ്ങനെ വീതിക്കണമെന്നതു സംബന്ധിച്ചു വിതരണക്കാര്‍ തമ്മില്‍ ഇതുവരെ ധാരണയായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha