പ്ലീസ്, കമലിന്റെ മകളെന്ന് വിളിക്കരുതെന്ന് അക്ഷയ
ഭാവത്തിലും രൂപത്തിലും അക്ഷര കാണാന്‍ കമലഹാസനെ പോലെ തന്നെ. അക്ഷര എന്റെ അനുജത്തിയാണെന്ന് ശ്രുതി ഹാസന് അഭിമാനത്തോടെ പറയാം. നടന്‍ കമലഹാസന്റെ മകള്‍ അക്ഷര ഇപ്പോള്‍ അല്‍പം തിരക്കിലാണ് . കാരണം, കൈനിറയെ സിനിമകളും മികച്ച കഥാപാത്രങ്ങളും കിട്ടിയതിന്റെ സന്തോഷത്തിലാണ്. ഏതെടുക്കണമെന്ന് ആകെ കണ്‍ഫ്യൂഷനിലാണ് അക്ഷര ഇപ്പോള്‍. ധനുഷിനൊപ്പം ഷമിതാബ് എന്ന ചിത്രത്തിലാണ് അക്ഷര അഭിനയിച്ചത്. മികവുറ്റ കഥാപാത്രം കൊണ്ട് അക്ഷരയെയും ഷമിതാബിലെ കഥാപാത്രത്തെയും പ്രേക്ഷകര്‍ രണ്ട് കൈനീട്ടിയും സ്വീകരിച്ചു. ഷമിതാബില്‍ അക്ഷരയുടെ അഭിനയം ഏവരെയും വിസ്മയിപ്പിച്ചു എന്നതാണ് വസ്തവം. അക്ഷര അച്ഛന്‍ കമല്‍ഹാസനെ കുറിച്ച് പറയുന്നത് ഇങ്ങനെ, കമലഹാസന്റെ മകളാണ് ഞാന്‍.
അതില്‍ അഭിമാനിക്കുന്നുമുണ്ട്. പക്ഷേ, കമല്‍ പുത്രിയെന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു. സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടാനാണ് എനിക്കിഷ്ടം. അച്ഛന്റെ ലേബലില്‍ അറിയപ്പെടാന്‍ എനിക്കു താല്‍പര്യവുമില്ല. കമലഹാസന്‍ എന്ന ബ്രാന്‍ഡില്‍നിന്ന് മക്കള്‍ പുറത്തുവരണം എന്നുതന്നെയാണ് അപ്പയുടെയും ആഗ്രഹം. അക്ഷരയ്ക്കും അതു കഴിയും. എന്റെവഴി വേറിട്ടതാണ്. മറ്റൊരാളിന്റെ നടപ്പാതയിലൂടെ സഞ്ചരിക്കാന്‍ എനിക്കു താല്‍പര്യമില്ല. ഏതു കാര്യം ചെയ്യുമ്പോഴും ഒരു അക്ഷര ടച്ച് അതിലുണ്ടാവണം എന്നാണ് ആഗ്രഹം. ആക്ഷന്‍, കോമഡി, ഗ്ലാമര്‍ എന്നിങ്ങനെ എല്ലാത്തരം റോളുകളും ചെയ്യാനാണ് തീരുമാനമെന്നും അക്ഷര പറഞ്ഞു. എന്റെ ജീവിതത്തില്‍ ഒരു റോള്‍ മോഡലുമില്ല. ഞാന്‍ ഞാനായി ജീവിക്കുന്നതാണ് എനിക്കിഷ്ടം. അതുപോലെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു ലിമിറ്റും എനിക്കില്ലെന്നും അക്ഷര പറയുന്നു. അമ്മയുമായുള്ള അടുപ്പം അപ്പയോടില്ല. എങ്കിലും ഞങ്ങള്‍ സംസാരിക്കാറുണ്ട്. പക്ഷേ, വര്‍ത്തമാനത്തില്‍ സിനിമ കടന്നുവരുന്നത് അപൂര്‍വം. രാഷ്ട്രീയം, ചരിത്രം എന്നിവയുടെ ഒരു എന്‍സൈക്ലോപീഡിയയാണ് അപ്പയെന്നും അക്ഷര പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha