ശ്രുതി ഹാസനെതിരെ കേസ്
തമിഴകത്തിന്റെ പ്രിയ നടി ശ്രുതി ഹാസന് ഇനി കുറച്ച് നാള് കോടതിയും കേസുമായി നടക്കാം. ശ്രുതിക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് പ്രമുഖ നിര്‍മാതാക്കളായ പിക്ചര്‍ ഹൗസ് മീഡിയ. പുതിയ സിനിമയില്‍ നിന്നും യാതൊരു വിവരവും നല്‍കാതെ ശ്രുതി പിന്മാറുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനും തമിഴ് താരം കാര്‍ത്തിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി ശ്രുതി ഹാസനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഡേറ്റ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
യാതൊരു പ്രശ്്നവും അപ്പോള്‍ ശ്രുതി പറഞ്ഞിരുന്നില്ലയെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. സിനിമയുടെ ചിത്രീകരണം തുടങ്ങി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ശ്രുതിയുടെ അഭാവം ചിത്രത്തെ സാമ്പത്തികമായി ബാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. വെറുമൊരു ഇമെയ്ല് മാത്രം അയച്ചാണ് ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്ന കാര്യം ശ്രുതി അറിയിക്കുന്നത്. ശ്രുതിയുടെ ഇത്തരം നിലപാടിനെതിരെ നിയമപരമായി തന്നെ മുന്നോട്ട്് പോകാനാണ് ഇവരുടെ ഇപ്പോഴത്തെ തീരുമാനവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha