ശ്രുതി പോകുന്നെങ്കില്‍ പോകട്ടെ, പുതിയ ചിത്രത്തില്‍ തമന്ന മതി: നാഗാര്‍ജുന
ശ്രുതി ഹാസന് പോകുന്നെങ്കില്‍ പോകട്ടെ തമന്നയുണ്ടല്ലോ എന്നാണ് നടന് നാഗാര്‍ജുനയുടെ ഇപ്പോഴത്തെ ഭാവം. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും തമിഴകത്തിന്റെ യുവതാരം കാര്‍ത്തിയും നായകരാവുന്ന ചിത്രത്തില്‍ തമന്ന നായികയാകുമെന്നാണ് വാര്‍ത്തകള്‍. തെലുങ്കിലും തമിഴിലും നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന് നായികയാവുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശ്രുതി ഹാസന് സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. തമന്നയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയതായും താരം സമ്മതം മൂളിയെന്നുമാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തെന്നിന്ത്യയിലെ രണ്ടു പ്രമുഖ നടന്മാരുടെ നായികയാവാന്‍ കിട്ടിയ അവസരം തമന്ന തള്ളിക്കളയിലെന്നാണ് ആരാധകരുടെ പ്രതീക്ഷ. വാംശി പൈഡിപല്ലി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്നത് പ്രസാദ് വി പോട്ലുരിയാണ്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നാഗാര്‍ജുനയും കാര്‍ത്തിയുമുള്ള രംഗങ്ങളാണ് ആദ്യ ഷെഡ്യൂളില്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നിന്നും പിന്മാറിയ ശ്രുതി ഹാസനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കളായ പിക്ചര്‍ ഹൗസ് മീഡിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ നിന്നും യാതൊരു അറിയിപ്പും കൂടാതെ ശ്രുതി പിന്മാറിയതാണ് നടപടിക്കൊരുങ്ങാന് കാരണമായതും. യാതൊരു അറിയിപ്പും കൂടാതെ ഡേറ്റ് ക്ലാഷിന്റെ കാരണം പറഞ്ഞ് ശ്രുതി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha