ഭർത്താവ് പോകുമ്പോൾ ജീവന്റെ തുടിപ്പ് വയറ്റിൽ...നേഹയും മേഘനയും....നാലുമാസം ഗർഭിണിയാണ് മേഘ്ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം...മറ്റൊരു താരമായ നേഹയും ഇതുപോലെ ഒരു അവസ്ഥയിൽ കൂടി കടന്നു പോയി ..ഭർത്താവിന്റെ ഓർമകളിൽ നേഹ അയ്യർ
തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഞെട്ടൽ ഉണ്ടാക്കിയ വാർത്ത ആയിരുന്നു നടി മേഘനാ രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണ വാർത്ത. 2018 ൽ ആയിരുന്നു മേഘനയുടെയും സർജയുടെയും വിവാഹം. ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുമ്പോൾ ആയിരുന്നു സർജയുടെ അപ്രതീക്ഷിത വിയോഗം. . ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജയ നഗറിലെ സാഗര്‍ ആശുപത്രിയില്‍ ചിരഞ്ജീവിയെ പ്രവേശിപ്പിച്ചത്.
പ്രായം കുറവായതിനാല്‍ നടന് ഹൃദ്രോഗമെന്ന് കുടുംബം കരുതിയിരുന്നില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമെന്ന് കണ്ടെത്തിയതോടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാലുമാസം ഗർഭിണിയാണ് മേഘ്ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം...
മറ്റൊരു താരം നേഹയും ഇതുപോലെ ഒരു അവസ്ഥയിൽ കൂടിയാണ് ജീവിതത്തിൽ കടന്നു പോയത്. അതാണ് ഇപ്പോൾ ചർച്ച ആകുന്നത്. ഇവർ തമ്മിൽ ഉള്ള സാമ്യത ആണ് ആരാധകർ പറയുന്നത്. ടോവിനോ തോമസ് നായകനായ തരംഗം എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നേഹ അയ്യർ. പിന്നീട് ദിലീപ് നായകമായി എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. നേഹയുടെ ഭർത്താവ് കഴിഞ്ഞ ജനുവരിയിൽ ആണ് മരണപ്പെടുന്നത്
ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ താനു അവിനാഷും പരസ്പരം നിശബ്ദരായി നോക്കി നിൽക്കുകയായിരുന്നു. ഹൃദയത്തിൽ നിന്നായിരുന്നു കണ്ണീർ പൊഴിഞ്ഞത്. അതായിരുന്നു ഞങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു ഞങ്ങളുടെ കാത്തിരിപ്പ്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. എനിക്കൊപ്പം ഏത് കാര്യത്തിനും അവിനാശുണ്ടായിരുന്നു. എല്ലാ സമയവും ഞങ്ങൾ ഒന്നിച്ചായിരുന്നു. ആഘോഷങ്ങളും ഒന്നിച്ചായിരുന്നു. പ്രണയം തുറന്ന് പറഞ്ഞപ്പോൾ അവിനാശ് പറഞ്ഞത് ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ എന്നായിരുന്നു.
വേർപിരിക്കാനാവാത്ത അത്ര അടുത്തായിരുന്നു ഞങ്ങൾ. എന്നാൽ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് അഞ്ചാമത്തെ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അവിനാശ് ടേബിൾ ടെന്നീസ് കളിക്കുകയായിരുന്നു. തളർന്ന് വീണുവെന്ന് എന്നെ അറിയിച്ചപ്പോൾ ഗ്ലൂക്കോസുമായാണ് താൻ ഓടിച്ചെന്നത്. എന്നാൽ അനക്കമില്ലാതെ കിടക്കുന്ന അവിനാശിനെയാണ് കണ്ടത്. സിപിആർ നൽകാൻ ശ്രമിച്ചു കുലുക്കി വിളിച്ചു. പക്ഷേ അവിനാശ് പ്രതികരിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോൾ അറിഞ്ഞു ഹൃദയ സ്തംഭനമായിരുന്നെന്ന്
വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. അടുത്ത് നിന്ന ആരുടേയോ ചുമലിൽ കിടന്ന് കരഞ്ഞത് ഇന്നുമോര്ക്കുന്നുണ്ട്. ആ ഞെട്ടലിൽ നിന്ന് വിട്ടുമാറാൻ സാധിച്ചില്ല. ഫോൺ ഓഫ് ചെയ്ത് മുറിയിൽ അടച്ചിരുന്നു. കർട്ടനുകൾ നീക്കുന്നത് മാത്രമായിരുന്നു മുറിയിൽ താൻ ചെയ്തിരുന്നത്. കരയുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് തോന്നിയിരുന്നു. അതിനാൽ തന്നെ കരഞ്ഞില്ല. പക്ഷേ ആരോടും മിണ്ടിയില്ല കുറേക്കാലം. ജീവിതം മുഴുവൻ ഒന്നിച്ച് ചെലവിടണമെന്ന് ആഗ്രഹിച്ചയാൾ പെട്ടന്ന് പോയി
ഏതാനും വർഷങ്ങൾക്ക് മുന്നേ ആയിരുന്നു അമ്മ വിട പറഞ്ഞത്. പിന്നീട് എന്റെ ഊർജം കുഞ്ഞിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പോകാനും മെഡിറ്റേഷനിൽ പങ്കെടുക്കാനും സ്വയം നിർബന്ധിച്ചു. അത്ഭുതകരമെന്നവണ്ണം അവിനാശിന്റെ ജന്മദിനത്തിൽ തന്നെ ഞങ്ങളുടെ മകൻ പിറന്നു. അംശിന്റെ ചിരി മുതൽ കള്ളത്തരം ഒളിപ്പിക്കുന്ന കണ്ണുകൾ വരെ അവിനാശിന്റേതായിരുന്നു. അവിനാശ് എവിടെയും പോയിട്ടില്ലെന്ന് തിരിച്ചറിയുകയായിരുന്നു. അംശിന് വേണ്ടിയാണ് ഇനിയുള്ള ജീവിതം. കുടുംബം വിഷമഘട്ടങ്ങളിൽ തനിക്കൊപ്പം ഉറച്ച് നിന്നുവെന്നും നേഹ ഹ്യൂമൻസ് ഓഫ് മുംബൈ പേജിലെ കുറിപ്പിൽ പറയുന്നു
https://www.facebook.com/Malayalivartha