എമിയും ടാറ്റുവും പിന്നെ അക്ഷയ്കുമാറും; പ്രഭുദേവ ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയാവാന്‍ ടാറ്റു നീക്കണമെന്ന് ആവശ്യം
പ്രഭുദേവ സംവിധാനം ചെയ്യുന്ന സിങ് ഈസ് ബല്‍ംഗ് എന്ന ചിത്രത്തിലെ നായികമാരിലൊരാളാണ് എമി ജാക്‌സണ്‍. അക്ഷയ് കുമാറാണ് നായകന്‍. എന്നാല്‍ എമി കൈത്തണ്ടയിലെ ടാറ്റൂ നീക്കം ചെയ്താലെ നായികയാക്കൂവെന്ന് അക്ഷയ് പറഞ്ഞതായാണ് ബോളിവുഡ് മാദ്ധ്യമങ്ങള്‍ പറയുന്നത്
ബോളിവുഡ് താരം പ്രതീക് ബബ്ബറുമായി ഡേറ്റിങ് നടത്തിയിരുന്ന സമയത്ത് മേരാ പ്യാര്‍ മേരാ പ്രതീക് എന്നാണ് എമി കൈത്തണ്ടയില്‍ പച്ച കുത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ഇത് ടാറ്റൂ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കില്‍ പൂര്‍ണമായും മായക്കാനായിട്ടില്ല. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ടാറ്റൂ നിര്‍ബന്ധമായും നീക്കം ചെയ്യണമെന്ന് അക്ഷയ് ആവശ്യപ്പെട്ടത് ബോളിവുഡ് പാപ്പരാസികള്‍ പറയുന്നു.
ഇത് പച്ചകുത്തലുകളുടെ കാലമാണ്. നയന്‍താര പ്രഭുദേവ പ്രണയം തലയ്ക്ക് പിടിച്ച സമയത്ത് നയന്‍താര പ്രഭുദേവയുടെ പേര് പച്ചകുത്തിയതും പിന്നീട് പ്രണയം പൊളിഞ്ഞപ്പോള്‍ നടി അത് നീക്കം ചെയ്യാന്‍ പെടാപാട് പെടുന്നതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എമി ജാക്‌സണും ടാറ്റു വില്ലനായിരിക്കുകയാണ്.
പലരും തങ്ങളുടെ കാമുകന്റെയോ കാമുകിയുടെയോ പേരുകളാണ് ഇങ്ങനെ പച്ച കുത്താണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha